ഇഫ്ലു വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ ആവാസ് മുന്നണിക്ക് വിജയം; ഫ്രറ്റേണിറ്റിയുടെ ഹർഷദ് ഷിബിൻ പ്രസിഡന്റ്

തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും വിജയിച്ച് ആവാസ് മുന്നണി

Update: 2026-02-05 04:45 GMT
Editor : ലിസി. പി | By : Web Desk

ഹൈദരാബാദ്: ഹൈദരാബാദ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും വിജയിച്ച് ആവാസ് മുന്നണി. ഫ്രറ്റേണിറ്റി - എംഎസ്എഫ് - എൻഎസ്‍യുഐ സംഘടനകളുടെ മുന്നണിക്കാണ് വിജയം. ഫ്രറ്റേണിറ്റി മൂവ്മെൻ്റിൻ്റെ ഹർഷദ് ഷിബിൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 189 വോട്ടുകള്‍ക്കാണ് വിജയം.

കൾച്ചറൽ സെക്രട്ടറി സ്ഥാനത്തേക്ക് 82 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആയിഷ നേഹയും  അറബ് & ഏഷ്യൻ സ്റ്റഡീസ് സ്കൂൾ കൗൺസിലറായി സുആദ സുധീറും തെരഞ്ഞെടുക്കപ്പെട്ടു. ഫ്രറ്റേണിറ്റി മത്സരിച്ച മൂന്ന് സീറ്റുകളിലും  വിജയം നേടിയതിനൊപ്പം കോർ പാനലിലെ മുഴുവൻ സീറ്റുകളിലും ഫ്രറ്റേണിറ്റി - എംഎസ്എഫ് - എൻഎസ്‍യുഐ  സഖ്യം വിജയം നേടി.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News