പളനിസാമി വിഭാഗവുമായി ലയിച്ചത് മോദിയുടെ നിര്‍ദേശപ്രകാരമെന്ന് ഒപിഎസ്

Update: 2018-04-29 09:19 GMT
പളനിസാമി വിഭാഗവുമായി ലയിച്ചത് മോദിയുടെ നിര്‍ദേശപ്രകാരമെന്ന് ഒപിഎസ്

ജയലളിതയുടെ ജന്മദിനാഘോഷത്തിന് മുന്നോടിയായി തേനിയില്‍ വിളിച്ചു ചേര്‍ത്ത അണ്ണാ ഡി.എം.കെ ഭാരവാഹികളുടെ യോഗത്തിലാണ് ഒ.പി.എസിന്റെ വെളിപെടുത്തല്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശപ്രകാരമാണ് എടപ്പാടി പളനിസാമി വിഭാഗവുമായി ലയിച്ചതെന്ന് ഒ.പനീര്‍സെല്‍വം. പാര്‍ട്ടി ഭാരവാഹി ആയിരുന്നാല്‍ മതിയെന്ന് താന്‍ പറഞ്ഞെന്നും, എന്നാല്‍ മന്ത്രിസഭയില്‍ വേണമെന്ന് നിര്‍ബന്ധിച്ചത് മോദിയാണെന്നും ഒ.പി.എസ് പറഞ്ഞു.

ജയലളിതയുടെ ജന്മദിനാഘോഷത്തിന് മുന്നോടിയായി തേനിയില്‍ വിളിച്ചു ചേര്‍ത്ത അണ്ണാ ഡി.എം.കെ ഭാരവാഹികളുടെ യോഗത്തിലാണ് ഒ.പി.എസിന്റെ വെളിപെടുത്തല്‍. പാര്‍ട്ടിയുടെ നന്മക്ക് വേണ്ടിയാണ് ലയനം നടന്നത്. ജയലളിതയുടെ വിശ്വസ്തനായിരുന്നതിനാലാണ് തന്നെ, ശശികല കുടുംബം ദ്രോഹി എന്ന് മുദ്ര കുത്തുന്നത്. ശശികല കുടുംബത്തിലുള്ള ദിനകരനടക്കമുള്ളവരുമായി ബന്ധം സ്ഥാപിക്കരുതെന്ന് ജയലളിത പറഞ്ഞിരുന്നെന്നും പനീര്‍സെല്‍വം വ്യക്തമാക്കി.

Tags:    

Similar News