സ്വന്തം രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കുമെന്ന് കമല്‍ ഹാസന്‍

Update: 2018-05-01 04:57 GMT
Editor : admin
സ്വന്തം രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കുമെന്ന് കമല്‍ ഹാസന്‍

ഒരു രാഷ്ട്രീയ പാര്‍ട്ടി എന്നാല്‍ ഒരു ആശയമാണ്യ രാഷ്ട്രീയത്തിലെ എന്‍റെ ലക്ഷ്യങ്ങള്‍ നിലവിലുള്ള ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ആദര്‍ശങ്ങളുമായി ചേര്‍ന്ന് പോകുന്നതല്ല. ത

നിലവിലുള്ള ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും ആശയപരമായി തനിക്ക് ഒത്തുപോകാനാകില്ലെന്നും സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും സുപ്പര്‍ സ്റ്റാര്‍ കമല്‍ ഹാസന്‍. ദ ക്യുന്‍റ് വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്. മറ്റ് മാര്‍ഗങ്ങളൊന്നും ഇല്ലാത്തതിനാലാണ് താന്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നും താരം ചൂണ്ടിക്കാട്ടി. രാഷ്ട്രീയത്തില്‍ ഞാന്‍ വരുത്താനുദ്ദേശിക്കുന്ന ചലനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വേദി അല്ലെങ്കില്‍ ആശയം മുന്നോട്ടു വയ്ക്കാന്‍ ഏത് രാഷ്ട്രീയപാര്‍ട്ടിക്ക് കഴിയുമെന്നും കമല്‍ ചോദിച്ചു.

Advertising
Advertising

അടുത്ത കാലത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടന്നിരുന്നു. കമ്മ്യൂണിസത്തോട് ആകൃഷ്ടനാണെന്ന തരത്തിലാണ് പിന്നീട് വാര്‍ത്തകള്‍ വന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്നാല്‍ ഒരു ആശയമാണ്യ രാഷ്ട്രീയത്തിലെ എന്‍റെ ലക്ഷ്യങ്ങള്‍ നിലവിലുള്ള ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ആദര്‍ശങ്ങളുമായി ചേര്‍ന്ന് പോകുന്നതല്ല. തമിഴ്നാട്ടില്‍ എഐഎഡിഎംകെ ആക്റ്റിങ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും വികെ ശശികലയെ പുറത്താക്കാനുള്ള തീരുമാനം ശരിയായ ദിശയിലുള്ള ഒര വലിയ കാല്‍വയ്പ്പാണ്. തമിഴ്രാഷ്ട്രീയം മാറുമെന്നതിന്‍റെ സൂചനയാണത്. ആ മാറ്റത്തിനായി എത്ര കാത്തുനില്‍ക്കാനും ഞാന്‍ തയ്യാറാണ് - കമല്‍ നയം വ്യക്തമാക്കി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News