22 ഇന്ത്യക്കാരുമായി കാണാതായ എണ്ണക്കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ചു

Update: 2018-05-06 02:46 GMT
22 ഇന്ത്യക്കാരുമായി കാണാതായ എണ്ണക്കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ചു

രണ്ട് മലയാളികള്‍ അടക്കം 22 ഇന്ത്യക്കാരുമായി കാണാതായ എംടി മറീന എക്സ്പ്രസ്എണ്ണക്കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ചു. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെല്ലാം സുരക്ഷിതരാണ്. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ്..

രണ്ട് മലയാളികള്‍ അടക്കം 22 ഇന്ത്യക്കാരുമായി കാണാതായ എംടി മറീന എക്സ്പ്രസ്എണ്ണക്കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ചു. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെല്ലാം സുരക്ഷിതരാണ്. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 31ന് വൈകീട്ടാണ് കപ്പല്‍ കാണാതായത്. ആഫ്രിക്കന്‍ രാജ്യമായ ബെനീനിലെ കൊട്ടോനൌവില്‍ വച്ചാണ് അവസാനമായി കപ്പലിന്റെ സിഗ്നല്‍ ലഭിച്ചത്. അതേസമയം മോചനദ്രവ്യം നൽകിയാണോ കപ്പൽ മോചിപ്പിച്ചതെന്നത് എന്നതടക്കമുള്ള കാര്യങ്ങൾ വ്യക്തമല്ല.

Tags:    

Similar News