യമുന തീരത്തെ ജൈവവൈവിധ്യം നശിപ്പിക്കപ്പെട്ടെങ്കില്‍ ഉത്തരവാദി ഡല്‍ഹി വികസന അതോറിറ്റി

Update: 2018-05-08 19:50 GMT
Editor : Ubaid
യമുന തീരത്തെ ജൈവവൈവിധ്യം നശിപ്പിക്കപ്പെട്ടെങ്കില്‍ ഉത്തരവാദി ഡല്‍ഹി വികസന അതോറിറ്റി
Advertising

കഴിഞ്ഞവര്‍ഷം മാര്‍ച്ച് 11 മുതല്‍ 13 വരെയായിരുന്നു ഡല്‍ഹിയില്‍ യമുനയുടെ തീരത്ത് ലോക സാംസ്ക്കാരികോത്സവം സംഘടിപ്പിച്ചത്

യമുനയുടെ തീരത്ത് ലോകസാംസ്ക്കാരികോത്സവം നടത്തിയതിലൂടെ തീരത്തെ ജൈവവൈവിധ്യം നശിപ്പിക്കപ്പെട്ടിണ്ടുണ്ടെങ്കില്‍ ഡല്‍ഹി വികസന അതോറിറ്റിക്കാണ് അതിന് പൂര്‍ണ ഉത്തരവാദിത്വമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കി. ശ്രീ ശ്രീ രവിശങ്കറിന്‍റെ നേതൃത്വത്തിലുള്ള ആര്‍ട്ട് ഓഫ് ലിവിങിന് യമുനയുടെ തീരത്ത് പരിപാടി നടത്താന്‍ അനുമതി നല്‍കിയത് വികസന അതോറിറ്റി ആയതിനാലാണ് ഇത്. എത്രകാലം കൊണ്ട് യമുനയ്ക്ക് സംഭവിച്ച് നാശനഷ്ടം നികത്താനാകുമെന്ന ട്രൈബ്യൂണലിന്‍റെ ചോദ്യത്തിന് ചുരുങ്ങിയത് 10 വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് ഡല്‍ഹി വികസന അതോറിറ്റി അറിയിച്ചു. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 11 മുതല്‍ 13 വരെയായിരുന്നു ഡല്‍ഹിയില്‍ യമുനയുടെ തീരത്ത് ലോക സാംസ്ക്കാരികോത്സവം സംഘടിപ്പിച്ചത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News