വന്‍ ബാങ്ക് നിക്ഷേപങ്ങളെക്കുറിച്ച് സി.ബി.ഐ അന്വേഷണം

Update: 2018-05-09 03:19 GMT
Editor : Ubaid
വന്‍ ബാങ്ക് നിക്ഷേപങ്ങളെക്കുറിച്ച് സി.ബി.ഐ അന്വേഷണം
Advertising

നവംബര്‍ എട്ടിലെ നോട്ട് അസാധുവാക്കലിന് ശേഷം ബാങ്കുകളിലെത്തിയ നിക്ഷേപങ്ങളെക്കുറിച്ച് ആദായ നികുതി വകുപ്പും എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നിലവില് അന്വേഷണം നടത്തുന്നുണ്ട്

Full View

നോട്ട് അസാധുവാക്കലിന് ശേഷം ബാങ്കുകളിലെത്തിയ വന്‍ നിക്ഷേപങ്ങളെകുറിച്ച് സി.ബി.ഐ അന്വേഷിക്കും. ഇതിനായി പ്രത്യേക സംഘത്തെ സി.ബി.ഐ നിയോഗിച്ചു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അന്വേഷണം.

നവംബര്‍ എട്ടിലെ നോട്ട് അസാധുവാക്കലിന് ശേഷം ബാങ്കുകളിലെത്തിയ നിക്ഷേപങ്ങളെക്കുറിച്ച് ആദായ നികുതി വകുപ്പും എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നിലവില് അന്വേഷണം നടത്തുന്നുണ്ട്. ഇതിന് പിറകെയാണ് സിബിഐ അന്വേഷണവും വരുന്നത്. നോട്ട് അസാധുവാക്കലിന് ശേഷം ചെന്നൈയിലും ബംഗലൂരുവിലും വന്‍ തോതില് കള്ളപ്പണം പിടികൂടിയിരുന്നു. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളില് സൂക്ഷിച്ചിരുന്ന കള്ളപ്പണത്തില് വലിയൊരു വിഹിതം ബാങ്കുകളില്‍ നിക്ഷേപമായി എത്തിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്.

ജന് ധന് അക്കൌണ്ടുകളിലും ഇത്തരത്തില്‍ കള്ളപ്പണമെത്തിയതായാണ് വിവരം. ഇക്കാര്യത്തില്‍ എന്‍ഫോഴ്സ്മെന്റിന്റെയും ആദായ നികുതി വകുപ്പിന്റെയും അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. ഇതിന് പിറകെയാണ് സി.ബി.ഐ അന്വേഷണം കൂടി വരുന്നത്. അന്വേഷണത്തിനായി ഒന്‍പത് എഫ്.ഐ.ആറുകള്‍ സി.ബി.ഐ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രത്യേക സംഘത്തെയും നിയോഗിച്ചുകഴിഞ്ഞു.

രാജ്യത്തെ അന്‍പത് ബാങ്ക് ശാഖകളില്‍ സംശയകരമായ നിക്ഷേപങ്ങള്‍ ഉള്ളതായാണ് അന്വേഷണ ഏജന്സികള്‍ കേന്ദ്രസര്‍ക്കാരിന് നല്കിയ വിവരം. ഇക്കാര്യത്തില്‍ രാജ്യവ്യാപക റെയ്ഡിനും അറസ്റ്റുകള്‍ക്ക് സിബിഐ നീക്കം തുടങ്ങിയതായാണ് വിവരം.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News