ദേശീയ രാഷ്ട്രീയത്തെ ഇളക്കി മറിക്കുന്ന ബാബരി ഗൂഡാലോചനകേസ് വിധി

Update: 2018-05-09 05:41 GMT
Editor : Subin
ദേശീയ രാഷ്ട്രീയത്തെ ഇളക്കി മറിക്കുന്ന ബാബരി ഗൂഡാലോചനകേസ് വിധി

2010 ല്‍ ആദ്വാനിയയെും മറ്റും 12 പേരെയും ലക്‌നൗ കോടതി കുറ്റ വിമുക്തരാക്കിയിട്ടും അപ്പീല്‍ പോകാന്‍ 2012 വരെ സിബിഐ കാത്തുനിന്നതെന്ത് എന്ന ചോദ്യത്തിന് കോണ്‍ഗ്രസ്സ് ഉത്തരം പറയേണ്ടിവരും,

ദേശീയ രാഷ്ട്രീയത്തില്‍ കാര്യമായ ചലനങ്ങള്‍ തീര്‍ക്കുന്ന വിധി പ്രസ്താമാണ് ബാബരി ഗൂഡാലോചനക്കേസില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. ബിജെപിയില്‍ അദ്വനിയും മുരളി മനോഹര്‍ജോഷിയും അടക്കുമുള്ളവരുടെ അസ്തമയത്തിന് വിധി വഴി വച്ചേക്കും, കോണ്‍ഗ്രസ്സ് ക്യാന്പും വിധിയേ കരുതലോടെയാണ് കാണുന്നത്.

1992 ല്‍ ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് നാന്നി കുറിച്ച് സംഘപരിവാര്‍ ആശിര്‍ വാദത്തോടെ അയോധ്യയില്‍ എല്‍ കെ അദ്വാനി നടത്തിയ രഥയാത്ര മതേതര ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നും കറുത്ത ചക്രപ്പാടുകള്‍ ബാക്കിയാക്കിയിട്ടുണ്ട്. കാല്‍ നൂറ്റാണ്ടിനിപ്പുറം ആ കേസില്‍ സുപ്രീംകോടതി അദ്വാനിക്കെതിരെ വിചാരണ പുനസ്ഥാപിക്കുമ്പോള്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഏറെ മറിഞ്ഞിരിക്കുന്നു.

Advertising
Advertising

നിലവില്‍ ബി ജെ പിയുടെ ഉപദേശക മണ്ഡല്‍ അംഗങ്ങളായ എല്‍.കെ അദ്വാനിയും മുരളിമനോഹര്‍ ജോഷിയും പാര്‍ട്ടിയുടെ സമീപകാലത്തെ നയ നിലപാടുകളില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിട്ടുള്ളവരാണ്, ഒപ്പം എല്‍ കെ അദ്വാനിയുടെ പേര് അടുത്ത രാഷ്ട്രപതി സ്ഥാനത്തേക്ക് ബിജെപിക്കുള്ളില്‍ നിന്ന് തന്നെ സജീവമായി പറഞ്ഞ് കേള്‍ക്കുകയും ചെയ്യുന്ന സമയം, ഈ നേരത്തുണ്ടായ വിധി ഇരുവരുടെയും രാഷ്ട്രീയ ഭാവി തകര്‍ക്കുമെന്നുമാത്രല്ല, ബിജെപിയില്‍ മോദി അമിത് ഷാ കൂട്ട് കെട്ടിന് പതിന്മടങ്ങ് ശക്തി പകരുകയും ചെയ്യും.

കേസിലെ നടപടികളിലുണ്ടായ കാലതാമസം കോണ്‍ഗ്രസിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുണ്ട്. 2010 ല്‍ ആദ്വാനിയയെും മറ്റും 12 പേരെയും ലക്‌നൗ കോടതി കുറ്റ വിമുക്തരാക്കിയിട്ടും അപ്പീല്‍ പോകാന്‍ 2012 വരെ സിബിഐ കാത്തുനിന്നതെന്ത് എന്ന ചോദ്യത്തിന് കോണ്‍ഗ്രസ്സ് ഉത്തരം പറയേണ്ടിവരും, കേസിലുണ്ടായ ഈ കാലതാമസം ഇനിയുള്ള വിചാരണയില്‍ സാക്ഷികളെ ഹാജരാക്കുന്നതിനെ അടക്കം ബാധിക്കും എന്നുറപ്പാണ്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News