ജുനൈദിനെ വധിക്കാനുപയോഗിച്ച കത്തി കണ്ടെത്തിയതായി പൊലീസ്

Update: 2018-05-09 14:37 GMT
Editor : admin
ജുനൈദിനെ വധിക്കാനുപയോഗിച്ച കത്തി കണ്ടെത്തിയതായി പൊലീസ്

ബീഫിനെച്ചൊല്ലിയാണ് തങ്ങള്‍ ആക്രമിക്കപ്പെട്ടെന്ന് ജുനൈദിന്‍റെ കൂടെയുണ്ടായിരുന്ന സഹോദരനും മറ്റും വ്യക്തമാക്കിയിട്ടും സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് പൊലീസ് ഭാഷ്യം.

പശുമാംസം സൂക്ഷിച്ചെന്ന് ആരോപിച്ച് ഹരിയാന സ്വദേശിയായ ജുനൈദിനെ ട്രെയിനില്‍ വച്ച് കൊലപ്പെടുത്താനുപയോഗിച്ച കത്തി കണ്ടെത്തി. പ്രതിയായ നരേഷ് കുമാറിന്‍റെ ഗ്രാമത്തിലെ ഒരു നദിയില്‍ നിന്നുമാണ് കത്തി കണ്ടെത്തിയത്. ഒരു ബാഗില്‍ കെട്ടിയിട്ട ശേഷം കത്തി നദിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് നരേഷ് കുമാര്‍ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. അടുക്കളയില്‍ ഉപയോഗിക്കുന്ന തരം കത്തി സംഭവ ദിവസമാണ് താന്‍ വാങ്ങിയതെന്നും ഇത് വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നും നരേഷ് പൊലീസിനെ അറിയിച്ചിരുന്നു.

Advertising
Advertising

കഴിഞ്ഞ ശനിയാഴ്ചയാണ് മഹാരാഷ്ട്രയിലെ ധൂളില്‍ നിന്നും നരേഷ് കുമാറിനെ പൊലീസ് പിടികൂടിയത്. ബീഫിനെച്ചൊല്ലിയാണ് തങ്ങള്‍ ആക്രമിക്കപ്പെട്ടെന്ന് ജുനൈദിന്‍റെ കൂടെയുണ്ടായിരുന്ന സഹോദരനും മറ്റും വ്യക്തമാക്കിയിട്ടും സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് പൊലീസ് ഭാഷ്യം.

ജൂണ്‍ 24-ന് ഡല്‍ഹിയിലെ സദര്‍ ബസാറില്‍നിന്ന് റംസാന്‍ ആഘോഷത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങി ഹരിയാനയിലെ ബല്ലഭ്ഗഢിലേക്ക് ട്രെയിനില്‍ മടങ്ങിവരുന്പോഴാണ് ജുനൈദ് ആള്‍ക്കൂട്ട ആക്രമത്തിനിരയായി കൊല്ലപ്പെട്ടത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News