'പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാര്‍' നിലപാടറിയിച്ച് രാഹുല്‍ ഗാന്ധി
എഐസിസി ഭാരവാഹി യോഗത്തിലാണ് രാഹുല്‍ഗാന്ധി നിലപാടറിയിച്ചത്. രാഹുല്‍ഗാന്ധിയുടെ സ്ഥാനാരോഹണം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ഗ്രസ്സ് വര്‍ക്കിങ് കമ്മിറ്റിയോഗം..
പാര്‍ട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. എഐസിസി ഭാരവാഹി യോഗത്തിലാണ് രാഹുല്‍ഗാന്ധി നിലപാടറിയിച്ചത്. രാഹുല്‍ഗാന്ധിയുടെ സ്ഥാനാരോഹണം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ഗ്രസ്സ് വര്‍ക്കിങ് കമ്മിറ്റിയോഗം ഉടന്‍ചേരും.
നോട്ട് അസാധുവാക്കല്‍, ജിഎസ്ടി തുടങ്ങിയ സാന്പത്തിക നയങ്ങള്‍ക്കെതിരായ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ ചേര്‍ന്ന ഭാരവാഹി യോഗത്തിലാണ് രാഹുല്‍ഗാന്ധി നിലപാടറിയിച്ചത്. രാഹുല്‍ഗാന്ധിയുടെ അധ്യക്ഷതയിലായിരുന്നു ഇന്നത്തെ യോഗം. സോണിയാഗാന്ധി ചികിത്സയില്‍ക്കഴിയുന്ന സാഹചര്യത്തിലാണ് ഇന്നത്തെ നേതൃയോഗം രാഹുലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നത്. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാര്‍,സംസ്ഥാനങ്ങളുടെ ചുമതലയുളള
നേതാക്കള്‍ എന്നിവരുമായാണ് ഇന്ന് രാഹുല്ഗാന്ധി കൂടിക്കാഴ്ച നടത്തിയത്. ദീപാവലിക്ക് ശേഷം രാഹുല്‍ഗാന്ധി കോണ്‍ഗ്രസ്സ് അധ്യക്ഷസ്ഥാനം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് രാഹുല്‍ഗാന്ധി മനസ്സുതുറന്നത്. നോട്ട്അസാധുവാക്കലും ജിഎസ്ടിയും ജനങ്ങള്‍ക്കുണ്ടായ ദുരന്തങ്ങളാണെന്ന് യോഗത്തിന് ശേഷം രാഹുല്‍ഗാന്ധി പറഞ്ഞു. ജിഎസ്ടി നല്ല ആശയമായിരുന്നുവെങ്കിലും നടപ്പാക്കിയ രീതി ശരിയായില്ലെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ്സ് വര്‍ക്കിങ് കമ്മിറ്റി ഉടന്‍ യോഗം ചേരും. രാഹുല്‍ഗാന്ധി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതടക്കം യോഗത്തില്‍ തീരുമാനമാകും. നേതൃയോഗത്തിലാണ് രാഹുല്‍ മനസ്സുതുറന്നത്.