രാഹുല്‍ ഗാന്ധിയുടെ കിസാന്‍ യാത്രക്ക് ഇന്ന് സമാപനം

Update: 2018-05-10 11:19 GMT
രാഹുല്‍ ഗാന്ധിയുടെ കിസാന്‍ യാത്രക്ക് ഇന്ന് സമാപനം
Advertising

ഡല്‍ഹി പാര്‍ലമെന്‍റ് സ്ട്രീറ്റിലാണ് സമാപന ചടങ്ങ്.

കര്‍ഷക പ്രശ്നങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന യാത്ര ഇന്ന് ഡല്‍ഹിയില്‍ സമാപിക്കും. വന്‍ കര്‍ഷക റാലിയോടെ വൈകിട്ട് പാര്‍ലമെന്റ് സ്ട്രീറ്റിലാണ് യാത്ര സമാപിക്കുക. ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച യാത്രയില്‍ ലക്ഷക്കണക്കിന് കര്‍ഷകരും ഗ്രാമീണരുമാണ് വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുത്തത്.

ഉത്തര്‍ പ്രദേശില്‍ തെരഞ്ഞെ‌ടുപ്പ് പ്രാരണങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ദേശീയതലത്തില്‍ രാഹുല്‍ ഗാന്ധിയെ കൂടുതല്‍ ശക്തനായ നേതാവാക്കി ഉയര്‍ത്തിക്കൊണ്ടു വരികയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് ദേവരിയ ഗ്രാമത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര സംഘടിപ്പിച്ചത്. 26 ദിവസത്തെ യാത്രയില്‍ വിവിധ കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങള്‍ നടത്തി. ഗ്രാമീണരെയും കര്‍ഷകരെയും സംഘടിപ്പിച്ചു കൊണ്ടുള്ള കട്ടില്‍ സഭകളായിരുന്നു യാത്രയിലെ പ്രധാന ഭാഗം. ഉത്തര്‍ പ്രദേശിലെ 141 മണ്ഡലങ്ങളിലായി 26 വേദികളില്‍ രാഹുല്‍‌ കര്‍‌ഷകരോട് നേരിട്ട് സംവദിച്ചിരുന്നു. ലോണുകള്‍‌ എഴുതി തള്ളുന്ന കാര്യത്തിലക്കം കര്‍‌ഷകരില്‍ നിന്ന് രാഹുല്‍ 75 ലക്ഷം അപേക്ഷകള്‍ ഇതിനകം കൈപറ്റിയതായി കോണ്‍ഗ്രസ്സ് നേതൃത്വം അറിയിച്ചു.

ഡല്‍ഹിയില്‍ സമാപന വേദിയായി പാര്‍ലമെന്റ് സ്ട്രീറ്റിനു പുറമെ 11 സ്വീകരണ കേന്ദ്രങ്ങള്‍ കൂടിയുണ്ട്. രാഹുല്‍ ഗാന്ധിയുടെ യാത്രയില്‍ അണിനിരത്താന്‍ കഴിഞ്ഞ ജനക്കൂട്ടത്തെ വോട്ടാക്കി മാറ്റുകയെന്നതാണ് ഇനി കോണ്‍ഗ്രസിനു മുന്‍പിലുള്ള വെല്ലുവിളി.

Tags:    

Writer - ഇര്‍ഷാദ് പടന്ന

contributor

Editor - ഇര്‍ഷാദ് പടന്ന

contributor

Sithara - ഇര്‍ഷാദ് പടന്ന

contributor

Similar News