മിന്നലാക്രമണത്തിന് ശേഷം പാക് അതിര്‍ത്തിയില്‍ ഭീകര ക്യാമ്പുകള്‍ വര്‍ധിച്ചു

Update: 2018-05-11 10:45 GMT
മിന്നലാക്രമണത്തിന് ശേഷം പാക് അതിര്‍ത്തിയില്‍ ഭീകര ക്യാമ്പുകള്‍ വര്‍ധിച്ചു
Advertising

45 ഭീകര പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയുടെ മിന്നലാക്രമണത്തിന് ശേഷവും പാക് അതിര്‍ത്തിയില്‍ ഭീകരക്യാമ്പുകള്‍ വര്‍ധിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. 45 ഭീകര പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഉറി ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ മിന്നലാക്രമണം വിപരീത ഫലം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ തയാറാക്കിയിരിക്കുന്നത്. പാകിസ്താനില്‍ നിയന്ത്രണ രേഖയോട് ചേര്‍ന്ന് 45 ഭീകര കേന്ദ്രങ്ങള്‍ സജീവമായിയെന്നാണ് റിപ്പോര്‍ട്ട്. ഇവയ്ക്ക് പാക് സൈന്യത്തിന്റെ പിന്തുണയുണ്ട്. മിക്കതും നിയന്ത്രണ രേഖയില്‍ നിന്ന് നാലോ അഞ്ചോ കിലോമീറ്റര്‍ മാത്രം അകലെ ജനവാസകേന്ദ്രങ്ങളിലാണ്. മിന്നലാക്രമണത്തിന് ശേഷവും തുര്‍ച്ചയായി അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ ആക്രമിക്കപ്പെടുന്ന സാഹചര്യമുണ്ട്. 100 ലധികം തവണ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനവുമുണ്ടായി. ഉറി ആക്രമണത്തില്‍ മരിച്ച സൈനികരുടെ ഇരട്ടിയിധികം സൈനികര്‍ക്ക് പീന്നിട് ജീവന്‍ നഷ്ടമായി. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശമുന്നയിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.

Writer - സഹീറ സൈദ്

Writer

Editor - സഹീറ സൈദ്

Writer

Alwyn - സഹീറ സൈദ്

Writer

Similar News