300 രൂപ കൈക്കൂലി നല്‍കാനായില്ല; 18 കാരന്‍ ചികിത്സ കിട്ടാതെ മരിച്ചു

Update: 2018-05-12 12:24 GMT
Editor : admin
300 രൂപ കൈക്കൂലി നല്‍കാനായില്ല; 18 കാരന്‍ ചികിത്സ കിട്ടാതെ മരിച്ചു

കൈക്കൂലിയായി 300 രൂപ നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ചികിത്സ നിഷേധിക്കപ്പെട്ട 18 കാരന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് മരിച്ചതായി പരാതി.

കൈക്കൂലിയായി 300 രൂപ നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ചികിത്സ നിഷേധിക്കപ്പെട്ട 18 കാരന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് മരിച്ചതായി പരാതി. തമിഴ്‍നാട്ടിലെ മധുരൈ രാജാജി സര്‍ക്കാര്‍ ആശുപത്രിയിലാണ് ദാരുണ സംഭവം. അപസ്മാര രോഗിയായ രാജേന്ദ്ര പ്രസാദ് എന്ന യുവാവാണ് മരിച്ചത്. ആശുപത്രി ജീവനക്കാരന്‍ ആവശ്യപ്പെട്ട 300 രൂപ കൈക്കൂലി നല്‍കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും ഇതേത്തുടര്‍ന്ന് തന്റെ മകന് ചികിത്സ നിഷേധിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി രാജേന്ദ്ര പ്രസാദിന്റെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

Advertising
Advertising

കടുത്ത ശ്വാസ തടസത്തെ തുടര്‍ന്നാണ് രാജേന്ദ്ര പ്രസാദിനെ ആശുപത്രിയില്‍ എത്തിച്ചത്. നടക്കാന്‍ കഴിയാത്ത അവസ്ഥയായതിനാല്‍ സ്ട്രെച്ചര്‍ ആവശ്യപ്പെട്ടു. എന്നാല്‍ 300 രൂപ കൈക്കൂലി നല്‍കിയാല്‍ സ്ട്രെച്ചറില്‍ രോഗിയെ ആശുപത്രിക്കുള്ളില്‍ എത്തിക്കാമെന്നായിരുന്നു ജീവനക്കാരന്റെ നിലപാട്. തുടര്‍ന്ന് കൈക്കൂലി നല്‍കാന്‍ പണമില്ലാതിരുന്ന രാജേന്ദ്രയുടെ പിതാവിന്റെ കയ്യില്‍ നിന്നു അഡ്മിഷന്‍ സ്ലിപ്പ് ജീവനക്കാരന്‍ പിടിച്ചുവാങ്ങുകയും ചെയ്തു. സ്ലിപ്പില്ലാതിരുന്നതിനെ തുടര്‍ന്ന് രോഗിയെ ചികിത്സിക്കാന്‍ ഡോക്ടറും തയാറായില്ല. ചികിത്സ നിഷേധിക്കപ്പെട്ട് തന്റെ മകന്‍ മരിച്ചുവെന്നും മൃതദേഹം മോര്‍ച്ചറിയില്‍ നിന്നു പുറത്തേക്കിറക്കാന്‍ നേരം വനിതാ ജീവനക്കാരി തന്റെ പോക്കറ്റിലുണ്ടായിരുന്ന 80 രൂപ പിടിച്ചുവാങ്ങിയതായും രാജേന്ദ്രയുടെ പിതാവ് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ടതായി സംസ്ഥാന ആരോഗ്യ സെക്രട്ടറി ഡോ ആര്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളെ അറിയിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News