അഖ്‍ലാക്കിന്റെ കുടുംബത്തെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

Update: 2018-05-13 17:47 GMT
Editor : Alwyn K Jose
അഖ്‍ലാക്കിന്റെ കുടുംബത്തെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാക്കിന്റെ കുടുംബത്തെ അറസ്റ്റ് ചെയ്യരുതെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവ്.

ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാക്കിന്റെ കുടുംബത്തെ അറസ്റ്റ് ചെയ്യരുതെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവ്. അഖ്‌ലാക്കിന്റെ കുടുംബത്തിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സുരാജ്പുര്‍ കീഴ് കോടതി കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. അഖ്‌ലാക്കിനെ കൊലപ്പെടുത്തിയ പ്രതികളുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലായിരുന്നു ബീഫ് കൈവശം വെച്ചതിന് ഇവര്‍ക്കെതിരെ കേസ് എടുത്തത്. ഇതിനെ തുടര്‍ന്നാണ് അഖിലാക്കിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News