റോഡ് ഷോയ്ക്കിടെ രാഹുലിന് നേരെ ചെരിപ്പേറ്

Update: 2018-05-13 02:56 GMT
Editor : Damodaran
റോഡ് ഷോയ്ക്കിടെ രാഹുലിന് നേരെ ചെരിപ്പേറ്

ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് സംഭവം.  കാണികളിലൊരാളാണ് രാഹുലിന് നേരെ ചെരിപ്പെറിഞ്ഞത്. ഇയാളെ പൊലീസ്

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് റാലിക്കിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ ചെരുപ്പേറ്. സീതാപൂരില്‍ വച്ചാണ് സംഭവം. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ബിജെപിയെയും ആര്‍എസ്എസുമാണ് രാഹുല്‍ കുറ്റപ്പെടുത്തി.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ഗാന്ധി നടത്തുന്ന കിസാന്‍ യാത്രയോടനുബന്ധിച്ച റോഡ്‌ഷോ സീതാപൂരിലെത്തിയപ്പോഴായിരുന്നു ചെരുപ്പേറ്. റാലി കടന്നുപോകുന്ന വഴിയില്‍ തിങ്ങിനിന്നവര്‍ക്കിടയില്‍ നിന്നാണ് ചെറുപ്പേറുണ്ടായത്. ചെരുപ്പെറിഞ്ഞത് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

Advertising
Advertising

തുറന്നവാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന രാഹുലിന് നേരെ എറിഞ്ഞ ചെരുപ്പ് രാഹുലിന്റെ ദേഹത്ത് കൊണ്ടില്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു മാസം നീണ്ട് നില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. പര്യടനത്തിലൂടെ കോണ്‍ഗ്രസിന് 27 വര്‍ഷമായി അന്യമായ ഉത്തര്‍പ്രദേശ് ഭരണം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം.

സംസ്ഥാനത്തെ 39 ജില്ലകളിലൂടെയും 55 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും 233 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന യാത്ര ഡല്‍ഹിയിലാണ് സമാപിക്കുക.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News