സൈനികരുടെ രക്തത്തെ മോദി സര്‍ക്കാര്‍ ചൂഷണം ചെയ്യരുതെന്ന് രാഹുല്‍

Update: 2018-05-13 07:21 GMT
Editor : Sithara
സൈനികരുടെ രക്തത്തെ മോദി സര്‍ക്കാര്‍ ചൂഷണം ചെയ്യരുതെന്ന് രാഹുല്‍

ഇന്ത്യയെ മാറ്റുമെന്ന് വാഗ്ദാനം ചെയ്ത്  അധികാരത്തില്‍ വന്ന മോദി സര്‍ക്കാര്‍ രണ്ടു ഇന്ത്യക്കാര്‍ കണ്ടാല്‍ പരസ്പരം അടിക്കുന്ന രീതിയിലാണ് രാജ്യത്തെ മാറ്റിയതെന്ന്.....

സൈനികരുടെ ജീവദാനത്തെ ചൂഷണം ചെയ്യരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ്. ജീവന്‍ പണയം വയ്ക്കുകയും പാക് മണ്ണില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുകയും ചെയ്ത ധീര ജവാന്‍മാരുടെ ബലിദാനത്തെ ചൂഷണം ചെയ്യുകയാണ് മോദി ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ജനങ്ങളെ വര്‍ഗീയമായി തമ്മിലടിപ്പിക്കുന്ന മാറ്റം മാത്രമാണ് മോദി സര്‍ക്കാര്‍ ഇന്ത്യയിലുണ്ടാക്കിയതെന്നും രാഹുല്‍ പറഞ്ഞു. രക്തത്തെ സര്‍ക്കാര്‍ ചൂഷണം ചെയ്യരുതെന്നും രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ പറഞ്ഞു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉന്നയിച്ച് ഉത്തര്‍പ്രദേശിലെ ദേവരിയ ഗ്രാമത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി നടത്തിയ കിസാന്‍ യാത്ര ഡല്‍ഹിയില്‍ പാര്‍ലമെന്റ് സ്ട്രീറ്റില്‍ സമാപിച്ചു.

Advertising
Advertising

3500 കിലോമീറ്റര്‍ യാത്ര ചെയ്ത് 670 യോഗങ്ങളും കര്‍ഷകര്‍ക്കായി 26 ക‌ട്ടില്‍ സഭകളും നടത്തിയാണ് രാഹുല്‍ ഗാന്ധിയുടെ കിസാന്‍ യാത്ര അവസാനിച്ചത് ഇവിടെ നിന്നെല്ലാമായി 75 ലക്ഷം നിവേദനങ്ങള്‍ കര്‍ഷകരില്‍ നിന്ന് രാഹുല്‍ ഗാന്ധി സ്വീകരിച്ചു. ഡല്‍ഹിയില്‍ വിവിധ സ്വീകരണ യോഗങ്ങളില്‍ പങ്കെടുത്തതിനും വിജയ്ഘട്ടിലും രാജ് ഘട്ടിലും ശക്തി സ്ഥലിലും പുഷ്പാര്‍ച്ചന നടത്തിയതിനും ശേഷമാണ് സമാപന റാലിയിലേക്ക് രാഹുല്‍ ഗാന്ധി എത്തിയത്.

ഇന്ത്യയെ മാറ്റുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന മോദി സര്‍ക്കാര്‍ രണ്ടു ഇന്ത്യക്കാര്‍ കണ്ടാല്‍ പരസ്പരം അടിക്കുന്ന രീതിയിലാണ് രാജ്യത്തെ മാറ്റിയതെന്ന് സമാപന പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. മറ്റെല്ലാ രംഗത്തും വാഗ്ദാനലംഘനം മാത്രമാണുണ്ടായത്. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. യുവാക്കള്‍ തൊഴിലില്ലാതെ വലയുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News