നൗഗാം ഏറ്റുമുട്ടല്‍: ഭീകരരില്‍ നിന്നു കണ്ടെടുത്ത ഗ്രനേഡ് പാക് നിര്‍മിതമെന്ന് സൈന്യം

Update: 2018-05-13 08:19 GMT
Editor : Alwyn K Jose
നൗഗാം ഏറ്റുമുട്ടല്‍: ഭീകരരില്‍ നിന്നു കണ്ടെടുത്ത ഗ്രനേഡ് പാക് നിര്‍മിതമെന്ന് സൈന്യം

കശ്‍മീരിലെ നൗഗാം സെക്ടറില്‍ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട നാലു ഭീകരരില്‍ നിന്നു കണ്ടെടുത്ത ഗ്രനേഡുകള്‍ പാകിസ്താന്‍ നിര്‍മിതമാണെന്ന് സൈന്യം.

കശ്‍മീരിലെ നൗഗാം സെക്ടറില്‍ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട നാലു ഭീകരരില്‍ നിന്നു കണ്ടെടുത്ത ഗ്രനേഡുകള്‍ പാകിസ്താന്‍ നിര്‍മിതമാണെന്ന് സൈന്യം. തീവ്രവാദത്തെ പാകിസ്താന്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ വ്യക്തമായ തെളിവാണിതെന്ന് സൈനിക വക്താവ് ചൂണ്ടിക്കാട്ടി.

പാക് സൈന്യത്തിന് വേണ്ടി ആയുധങ്ങള്‍ നിര്‍മിച്ച് നല്‍കുന്ന പഞ്ചാബിലെ വാ കന്റോണ്‍മെന്റിലെ പാകിസ്താന്‍ ഓര്‍ഡനന്‍സ് ഫാക്ടറീസില്‍ നിര്‍മിച്ച ഗ്രനേഡുകളാണ് കണ്ടെടുത്തവയെന്ന് വക്താവ് അറിയിച്ചു. എആര്‍ജിഇഎസ് 84, യുബിജിഎല്‍ ഗ്രനേഡുകളാണ് കണ്ടെടുത്തത്. ഭീകരരില്‍ നിന്നു കണ്ടെടുത്തവയില്‍ പാക് നിര്‍മിത മരുന്നുകളും ഭക്ഷ്യവസ്തുക്കളുമുണ്ടെന്നും വക്താവ് പറഞ്ഞു. പാക് അധീന കശ്‍മീരില്‍ നിന്നും നുഴഞ്ഞുകയറാന്‍ ശ്രമിക്കവെ വ്യാഴാഴ്ച നൗഗാം സെക്ടറില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലു ഭീകരരാണ് കൊല്ലപ്പെട്ടത്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News