ഖത്തറിലെ പ്രതിസന്ധി ഇന്ത്യക്കാരെ ബാധിക്കില്ലെന്ന് സുഷമ സ്വരാജ്

Update: 2018-05-13 20:31 GMT
Editor : Jaisy
ഖത്തറിലെ പ്രതിസന്ധി ഇന്ത്യക്കാരെ ബാധിക്കില്ലെന്ന് സുഷമ സ്വരാജ്

ഖത്തറില്‍നിന്നുള്ള പ്രകൃതി വാതക ഇറക്കുമതിയെ ഇത് ബാധിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു

ഖത്തറിലെ പ്രതിസന്ധി ഇന്ത്യക്കാരെ ബാധിക്കില്ലെന്ന് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ്. ഖത്തറില്‍നിന്നുള്ള പ്രകൃതി വാതക ഇറക്കുമതിയെ ഇത് ബാധിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ഖത്തറില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും അവരുടെ ആശങ്കകള്‍ അകറ്റുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് പ്രധാനമന്ത്രി ക്കും വിദേശകാര്യമന്ത്രിക്കും മുഖ്യമന്ത്രി കത്തയച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News