ആശുപത്രിയുടെ രണ്ടാം നിലയില്‍ നിന്നും ചാടി മുന്‍മന്ത്രി ആത്മഹത്യ ചെയ്തു

Update: 2018-05-13 14:25 GMT
Editor : admin
ആശുപത്രിയുടെ രണ്ടാം നിലയില്‍ നിന്നും ചാടി മുന്‍മന്ത്രി ആത്മഹത്യ ചെയ്തു

ജനതാദള്‍ സെക്യുലര്‍ നേതാവായ സി ഗുരുനാഥാണ് ബംഗളൂരു തിലക് നഗറിലെ സാഗര്‍ ആശുപത്രിയിലെ രണ്ടാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ...

ആശുപത്രിയുടെ രണ്ടാം നിലയില്‍ നിന്നും ചാടി കര്‍ണാടക മുന്‍ തൊഴില്‍ മന്ത്രി ആത്മഹത്യ ചെയ്തു. ജനതാദള്‍ സെക്യുലര്‍ നേതാവായ സി ഗുരുനാഥാണ് ബംഗളൂരു തിലക് നഗറിലെ സാഗര്‍ ആശുപത്രിയിലെ രണ്ടാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.മറ്റൊരു രോഗിയുമൊത്താണ് ഗുരുനാഥ് മുറി പങ്കിട്ടിരുന്നത്.

ബുധനാഴ്ച ഇദ്ദേഹത്തെ ഒരു ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഗുരുനാഥിന് നാല് മക്കളുണ്ടെങ്കിലും ഇവരാരും ഇദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഭാര്യയും ഇദ്ദേഹത്തെ കാണാന്‍ വന്നിരുന്നില്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News