'ഗ്രാമത്തിന് നാണക്കേടുണ്ടാക്കി'; പട്ടിണി കിടന്ന് മരിച്ച പെണ്‍കുട്ടിയുടെ അമ്മയെ ഗ്രാമീണര്‍ അടിച്ചോടിച്ചു

Update: 2018-05-13 07:31 GMT
Editor : Sithara
'ഗ്രാമത്തിന് നാണക്കേടുണ്ടാക്കി'; പട്ടിണി കിടന്ന് മരിച്ച പെണ്‍കുട്ടിയുടെ അമ്മയെ ഗ്രാമീണര്‍ അടിച്ചോടിച്ചു

ആധാര്‍ കാര്‍ഡിന്‍റെ പേരില്‍ റേഷന്‍ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഝാര്‍ഖണ്ഡില്‍ പട്ടിണി കിടന്ന് മരിച്ച പെണ്‍കുട്ടിയുടെ അമ്മയ്ക്ക് നേരെ ആക്രമണം.

ആധാര്‍ കാര്‍ഡിന്‍റെ പേരില്‍ റേഷന്‍ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഝാര്‍ഖണ്ഡില്‍ പട്ടിണി കിടന്ന് മരിച്ച പെണ്‍കുട്ടിയുടെ അമ്മയ്ക്ക് നേരെ ആക്രമണം. ഗ്രാമത്തിന് നാണക്കേടുണ്ടാക്കിയെന്ന് പറഞ്ഞാണ് ഗ്രാമീണര്‍ മരിച്ച സന്തോഷി കുമാരിയുടെ അമ്മ കൊയ്‌ലി ദേവിയെ അടിച്ചോടിച്ചത്. തുടര്‍ന്ന് കൊയ്‍ലി ദേവി കരിമതി ഗ്രാമത്തില്‍ നിന്നും 8 കിലോമീറ്റര്‍ അകലെയുള്ള സാമൂഹ്യപ്രവര്‍ത്തകനായ തരാമണി സാഹുവിന്‍റെ വീട്ടില്‍ അഭയം തേടുകയായിരുന്നു.

Advertising
Advertising

സെപ്തംബര്‍ 28നാണ് 11 വയസ്സുകാരിയായ സന്തോഷി കുമാര്‍ പട്ടിണി കിടന്ന് മരിച്ചത്. റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ പേരിലാണ് സന്തോഷിയുടെ കുടുംബത്തിന്‍റെ റേഷന്‍ കാര്‍ഡ് റദ്ദാക്കിയത്. ആറ് മാസമായി കുടുംബത്തിന് റേഷന്‍ കിട്ടിയിരുന്നില്ല. പൊതുവിതരണ സമ്പ്രദായ പ്രകാരമുള്ള സബ്സിഡിയോടു കൂടിയ റേഷന് അര്‍ഹത നേടണമെങ്കില്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന ഫെബ്രുവരിയിലെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് റേഷന്‍ നിഷേധിച്ചത്. എന്നാല്‍ സര്‍ക്കാരിന്‍റെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ നേടാന്‍ ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതിയുടെ ഉത്തരവിന്‍റെ നഗ്നമായ ലംഘനമാണ് നടന്നതെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.

അതേസമയം സന്തോഷി മരിച്ചത് പട്ടിണി കിടന്നല്ല മലേറിയ ബാധിച്ചാണെന്നാണ് പ്രദേശിക ഭരണകൂടത്തിന്റെ നിലപാട്. എന്നാല്‍ ഇക്കാര്യം കുട്ടിയുടെ അമ്മ നിഷേധിച്ചു. വിശന്ന് കരഞ്ഞാണ് തന്‍റെ മകള്‍ മരിച്ചതെന്ന് ആ അമ്മ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേണം തുടങ്ങി. കുട്ടിയുടെ അമ്മയുടെ സുരക്ഷ ഉറപ്പാക്കുമെന്ന് സിംദേഗ ഡപ്യൂട്ടി കമ്മീഷണര്‍ മഞ്ജുനാഥ് ഭജന്ത്രി വ്യക്തമാക്കി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News