ചിദംബരത്തിന്റെ വീട്ടില്‍ നിന്നും സിബിഐയുടെ രഹസ്യ റിപ്പോര്‍ട്ട് കണ്ടെത്തി

Update: 2018-05-15 05:21 GMT
ചിദംബരത്തിന്റെ വീട്ടില്‍ നിന്നും സിബിഐയുടെ രഹസ്യ റിപ്പോര്‍ട്ട് കണ്ടെത്തി
Advertising

എയര്‍സെല്‍-മാക്സിസ് കേസില്‍ സിബിഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് റെയ്ഡില്‍ കണ്ടെടുത്തത്

കോണ്‍ഗ്രസ് നേതാവ് ചിദംബരത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ രഹസ്യ റിപ്പോര്‍ട്ട് കണ്ടെത്തിയെന്ന് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ്. എയര്‍സെല്‍-മാക്സിസ് കേസില്‍ സിബിഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് റെയ്ഡില്‍ കണ്ടെടുത്തത്. മുദ്രവെച്ച കവറില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചോര്‍‍ന്നത് എങ്ങനെയാണെന്നതിനെക്കുറിച്ച് സിബിഐ അന്വേഷണം തുടങ്ങി.

ചിദംബരത്തിന്റെ വീട്ടില്‍ നടത്തില്‍ റെയ്ഡില്‍ സിബിഐയുടെ രഹസ്യ റിപ്പോര്‍ട്ട് കിട്ടിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ എയര്‍സെല്‍ മാക്സിസ് കേസില്‍ സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് കിട്ടിയത്. മുദ്ര വെച്ചകവറില്‍ സിബിഐ സമര്‍പ്പിച്ചതായിരുന്നു റിപ്പോര്‍ട്ട്. ഒപ്പുവക്കാത്ത പകര്‍പ്പാണ് കണ്ടെത്തിയത്. സിബിഐയില്‍ നിന്നും രേഖകള്‍ ചോര്‍ന്നതെങ്ങനെയെന്ന് സിബിഐ അന്വേഷണം ആരംഭിച്ചു.

Tags:    

Similar News