രാഷ്ട്രീയത്തില്‍ തന്‍റെ മാര്‍ഗദര്‍ശി പിണറായിയാണെന്ന് കമല്‍ ഹാസന്‍

Update: 2018-05-15 00:10 GMT
രാഷ്ട്രീയത്തില്‍ തന്‍റെ മാര്‍ഗദര്‍ശി പിണറായിയാണെന്ന് കമല്‍ ഹാസന്‍

രാഷ്ട്രീയപരമായുള്ള തന്‍റെ സംശയങ്ങള്‍ പരിഹാരിക്കാറുള്ളത് പിണറായിയാണെന്ന് കമല്‍ ഹാസന്‍

രാഷ്ട്രീയത്തില്‍ തന്‍റെ മാര്‍ഗദര്‍ശി പിണറായി വിജയനാണെന്ന് കമല്‍ ഹാസന്‍. രാഷ്ട്രീയപരമായുള്ള സംശയങ്ങള്‍ പരിഹാരിക്കാറുള്ളത് പിണറായിയോട് ചോദിച്ചാണ്. തമിഴ് വാരികയായ ആനന്ദവികടനിലെ ലേഖനത്തിലാണ് കമല്‍ ഇക്കാര്യം പറഞ്ഞത്.

രാഷ്ട്രീയത്തിലിറങ്ങുകയാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ പലരും പ്രതികരണവുമായെത്തി. ആദ്യ പ്രതികരണം ലഭിച്ചത് പിണറായിയില്‍ നിന്നാണ്. അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും അറിയാന്‍ നിരവധി രാഷ്ട്രീയ നേതാക്കളോട് സംസാരിക്കാറുണ്ടെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

Advertising
Advertising

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ കമല്‍ ഹാസന്‍ തിരുവനന്തപുരത്തെത്തി പിണറായിയെ കണ്ടതിന് പിന്നാലെ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രവേശത്തെ സംബന്ധിച്ച് അഭ്യൂഹമുണ്ടായി. ശേഷം മമത ബാനര്‍ജി, അരവിന്ദ് കെജ്‍രിവാള്‍ എന്നിങ്ങനെ നിരവധി നേതാക്കളുമായി കമല്‍ ഹാസന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

രജനീകാന്തിന് പിന്നാലെ കമല്‍ഹാസനും രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുകയായിരുന്നു. ഇരുവരും സഹകരിച്ച് പ്രവര്‍ത്തിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പറയാനാവില്ല, കാലം അതിനുള്ള ഉത്തരം നല്‍കും എന്നായിരുന്നു രജനിയുടെ പ്രതികരണം. ഇതേ ചോദ്യത്തിന് കമലിന്‍റെ പ്രതികരണം രാഷ്ട്രീയ നയങ്ങള്‍ വിലയിരുത്തിയേ ഇക്കാര്യം തീരുമാനിക്കാനാവൂ എന്നാണ്.

Tags:    

Similar News