ജുഡീഷ്യല്‍ ലോക്പാല്‍ വേണമെന്ന് പ്രശാന്ത് ഭൂഷണ്‍

Update: 2018-05-15 10:57 GMT
Editor : Subin
ജുഡീഷ്യല്‍ ലോക്പാല്‍ വേണമെന്ന് പ്രശാന്ത് ഭൂഷണ്‍

ആരോപണം നേരിടുന്ന ജഡ്ജിമാരെ ഇംപീച്ച് ചെയ്യാനുളള നടപടിക്രമങ്ങള്‍ക്ക് ഏകീകൃത രൂപം വേണമെന്നും പ്രശാന്ത് ഭൂഷണ്‍...

രാജ്യത്ത് ജുഡീഷ്യല്‍ ലോക്പാല്‍ വേണമെന്ന് അഡ്വ. പ്രശാന്ത് ഭൂഷണ്‍. ആരോപണം നേരിടുന്ന ജഡ്ജിമാരെ ഇംപീച്ച് ചെയ്യാനുളള നടപടിക്രമങ്ങള്‍ക്ക് ഏകീകൃത രൂപം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എറണാകുളം ഭാരതമാതാ കോളജ് സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകായിയുന്നു പ്രശാന്ത് ഭൂഷണ്‍.

ജനാധിപത്യം വോട്ടവകാശം മാത്രമായി ചുരുങ്ങുന്നു എന്നതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പരമോന്നത നീതി പീഠത്തെപ്പോലും പരോക്ഷമായി രാഷ്ട്രീയം സ്വാധീനിക്കുന്നു. രാജ്യത്ത് ജുഡീഷ്യല്‍ ലോക്പാല്‍ അനിവാര്യമാണ്.

ജഡ്ജിമാരെ നിയമിക്കുന്ന കൊളിജിയത്തിന് സ്ഥിരംഗങ്ങള്‍ വേണം. ആരോപണ വിധേയനായ ജഡ്ജിയെ ഇംപീച്ച് ചെയ്യാനുളള നടപടിക്രമങ്ങള്‍ക്ക് ഏകീകൃത രൂപവും. മാധ്യമങ്ങളെ വിലക്കെടുക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെയും പ്രശാന്ത്ഭൂഷണ്‍ വിമര്‍ശിച്ചു. റിട്ട. ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് ആനി ജോണ്‍ എന്നിവരും പരിപാടിയില്‍ സംസാരിച്ചു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News