മുസ്‍ലിം യുവമാധ്യമപ്രവര്‍ത്തകനെ അര്‍ണബ് ഗോസ്വാമി ഐ എസ് അനുഭാവി എന്ന് വിളിച്ചു; പ്രതിഷേധവുമായി സോഷ്യല്‍മീഡിയ

Update: 2018-05-16 16:47 GMT
Editor : admin
മുസ്‍ലിം യുവമാധ്യമപ്രവര്‍ത്തകനെ അര്‍ണബ് ഗോസ്വാമി ഐ എസ് അനുഭാവി എന്ന് വിളിച്ചു; പ്രതിഷേധവുമായി സോഷ്യല്‍മീഡിയ

ടൈംസ് നൗ ചാനലില്‍ ലൈവ് ചര്‍ച്ചയ്ക്കിടെ മുസ്‍ലിം യുവ മാധ്യമപ്രവര്‍ത്തകനെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ഐ എസ് അനുഭാവി എന്ന് വിളിച്ചതിനെതിരെ വ്യാപക പ്രതിഷേധം.

ടൈംസ് നൗ ചാനലില്‍ ലൈവ് ചര്‍ച്ചയ്ക്കിടെ മുസ്‍ലിം യുവ മാധ്യമപ്രവര്‍ത്തകനെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ഐ എസ് അനുഭാവി എന്ന് വിളിച്ചതിനെതിരെ വ്യാപക പ്രതിഷേധം. ഡിഎന്‍എയില്‍ മാധ്യമപ്രവര്‍ത്തകനായ അസദ് അഷ്റഫിനെയാണ് ചാനല്‍ ചര്‍ച്ചക്കിടെ ഇന്ത്യന്‍ മുജാഹീദ്ദീന്‍ അനുഭാവിയെന്ന് വിളിച്ചത്.

ബട്‍ല ഹൌസ് ഏറ്റുമുട്ടല്‍ ആയിരുന്നു ചര്‍ച്ചയുടെ വിഷയം. ചര്‍ച്ചയ്ക്കിടെ ബട്‍ല ഹൌസ് ഏറ്റുമുട്ടല്‍ വ്യാജ ഏറ്റുമുട്ടല്‍ ആണെന്ന് അസദ് സംസാരിച്ചിരുന്നു. തുടര്‍ന്ന് അസദിനെതിരെ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഏജന്റ്, ഐ എസ് അനുഭാവി എന്നിങ്ങനെയുള്ള പരാമര്‍ശങ്ങളാണ് അര്‍ണബ് ഉന്നയിച്ചത്. വിവാദമായതിനെ തുടര്‍ന്ന് ടൈംസ് നൌ തങ്ങളുടെ വെബ്സൈറ്റില്‍ നിന്ന് പ്രസ്തുത വീഡിയോ ഒഴിവാക്കി.

Advertising
Advertising

മുഖ്യധാര മാധ്യമങ്ങളും മറ്റും ഇടപെടുന്നില്ലെങ്കിലും സോഷ്യൽ മീഡിയയില്‍ സ്റ്റാന്റ് വിത്ത്‌ അഷ്‌റഫ്‌, ഷെയിം ഓണ് അര്‍ണബ് ഗോസാമി (#‎ShameOnArnabGoswami‬, ‪#‎StandWithAsadAshraf‬)എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളില്‍ കാമ്പയിന്‍ പ്രചരിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്ക് ശേഷമുള്ള അസദിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Arnab Goswami calls a Muslim journalist ( Me) a cover of Indian Mujahideen and sympathizer of ISIS and the media fraternity maintains an absolute silence at the vilification of their own colleague. Wonderful .

Posted by Asad Ashraf on Tuesday, May 24, 2016

നേരെത്തെ ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെ ചാനല്‍ ചര്‍ച്ചയ്ക്കിടെ പാകിസ്താന്‍ ചാരനെന്നും ഇന്ത്യ വിരുദ്ധനെന്നും അധിക്ഷേപിച്ചപ്പോഴും അര്‍ണബിനെതിരെ പ്രതിഷേധവുമായി എല്ലാവരും രംഗത്തുവന്നിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News