വരാണസിയില്‍ മോദി പരാജയപ്പെടുമെന്ന് രാഹുല്‍

Update: 2018-05-19 11:23 GMT
വരാണസിയില്‍ മോദി പരാജയപ്പെടുമെന്ന് രാഹുല്‍

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ന്നടിയുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ന്നടിയുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. യുപിയില്‍ എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസും ഒന്നിച്ചാല്‍ മോദി വരാണസിയില്‍ തോല്‍ക്കുമെന്നും രാഹുല്‍ പ്രവചിച്ചു.

പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം നിര്‍ണായക ഘട്ടത്തിലേക്കെത്തുകയാണ്. കോണ്‍ഗ്രസ്സുകാര്‍ അഹന്തയുള്ളവരല്ല. ജനങ്ങളെ അടിച്ചമര്‍ത്തുന്നവരോ അവരുടെ ജീവനെടുക്കുന്നവരോ അല്ല. മോദിയും പാര്‍ട്ടിയും രാജ്യത്തെ താറുമാറാക്കിയ അവസ്ഥയില്‍ നിന്നും രാജ്യത്തെ എങ്ങനെ രക്ഷിക്കാം എന്നതിനാണ് പ്രഥമ പരിഗണനയെന്നും രാഹുല്‍ വ്യക്തമാക്കി.

ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉയര്‍ന്നുവരുന്ന പ്രതിപക്ഷ ഐക്യ ശ്രമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്‍റെ അവകാശവാദം. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം പ്രതിപക്ഷ സഖ്യമുണ്ടാകുമെന്നും ആ ഐക്യം ബിജെപിയുടെ പതനത്തിന് കാരണമാകുമെന്നും രാഹുല്‍ പറഞ്ഞു.

Tags:    

Similar News