കത്‍വ ബലാത്സംഗ കേസ്: പെണ്‍കുട്ടിയുടെ കുടുംബം സുപ്രീംകോടതിയിലേക്ക്

Update: 2018-05-19 05:03 GMT
Editor : Sithara
കത്‍വ ബലാത്സംഗ കേസ്: പെണ്‍കുട്ടിയുടെ കുടുംബം സുപ്രീംകോടതിയിലേക്ക്
Advertising

ജമ്മുവില്‍ വിചാരണ സമാധാനപരമായി മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം

കശ്മീരിന് പുറത്തേക്ക് വിചാരണ മാറ്റണം എന്നാവശ്യപ്പെട്ട് കത്‍വ പെണ്‍കുട്ടിയുടെ കുടുംബം സുപ്രീംകോടതിയിലേക്ക്. കുറ്റപത്രത്തില്‍ തുടര്‍ നടപടികള്‍ക്ക് ജമ്മുവിലെ അഭിഭാഷകരുടെ പ്രതിഷേധം തിരിച്ചടിയാകുമെന്ന് കുടുംബത്തിന്‍റെ അഭിഭാഷകര്‍ വ്യക്തമാക്കി.

എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍‌ പ്രതികളെ സംരക്ഷിക്കാന്‍ ഹിന്ദു ഏക്താ മഞ്ചിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായതോടെ ജമ്മുവിലെ കത്‍വയില്‍ സമാധാന അന്തരീക്ഷം താറുമാറായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യമുയര്‍ന്നത്. വിഷയത്തില്‍ ഉടന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ അഭിഭാഷകര്‍ വ്യക്തമാക്കി.

കത്‍വ പെണ്‍കുട്ടിക്കായുള്ള നിയമ പോരാട്ടത്തിന് നേതൃത്വം കൊടുത്ത അഭിഭാഷകരായ ത്വാലിബ് ഹുസൈനും ദീപികാ സിംഗ് രാജ്വത്തിനും നിലവില്‍ ഭീഷണിയുണ്ട്. കഴിഞ്ഞ ദിവസം ഉദ്ധംപൂരില്‍ വച്ച് ത്വാലിബ് ഹുസൈനെ ഒരു സംഘം അക്രമിച്ചിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു.

അതിനിടെ കൊലപാതകത്തില്‍ പ്രതികളെ പിന്തുണച്ചതോടെ മന്ത്രി സ്ഥാനം രാജിവക്കേണ്ടി വന്ന ബിജെപി നേതാവ് ചന്ദർപ്രകാശ് ഗംഗ പാര്‍ട്ടിക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തി. പ്രതികള്‍ നീതി തേടി നടത്തിയ റാലിയില്‍ പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരമാണ് പങ്കെടുത്തതെന്ന് ചന്ദര്‍ പ്രകാശ് പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News