ഉഡ്താപഞ്ചാബിനു പിന്തുണയുമായി രാഹുല്‍ ഗാന്ധി

Update: 2018-05-20 01:17 GMT
Editor : admin
ഉഡ്താപഞ്ചാബിനു പിന്തുണയുമായി രാഹുല്‍ ഗാന്ധി

അനുരാഗ് കാശ്യപിന്റെ ഉഡ്താപഞ്ചാബുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്നതിനിടെ സിനിമക്ക് പിന്തുണയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്.

അനുരാഗ് കാശ്യപിന്റെ ഉഡ്താപഞ്ചാബുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്നതിനിടെ സിനിമക്ക് പിന്തുണയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. പഞ്ചാബിലെ ലഹരി ഉപഭോഗം ഗൌരവമര്‍ഗിക്കുന്നതാണെന്നും സിനിമ സെന്‍സര്‍ ചെയ്യുന്നത് അതിനു പരിഹാരമാവില്ലെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. യാഥാര്‍ഥ്യം മനസ്സിലാക്കി പരിഹാരക്രിയകള്‍ ചെയ്യുകയാണ് ഗവണ്‍മെന്റ് ചെയ്യേണ്ടതെന്ന് ട്വിറ്റര്‍ സന്ദേശത്തില്‍ രാഹുല്‍ പറഞ്ഞു.

Advertising
Advertising

അതിനിടെ സെന്‍സര്‍ഷിപ്പ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സിനിമയുടെ നിര്‍മാതാക്കളിലൊരാളായ സംവിധായകന്‍ അനുരാഗ് കാശ്യപ് വീണ്ടും പ്രതികരിച്ചു. ഉത്തരക്കൊറിയന്‍ സ്വേച്ഛാധിപത്യത്തിനു കീഴിലാണ് ജീവിക്കുന്നതെന്നാണ് തോന്നുന്നതെന്ന് കാശ്യപ് ട്വിറ്ററില്‍ കുറിച്ചു. സ്വാതന്ത്ര്യമെന്ന വികാരം ഇല്ലാതായിരിക്കുന്നുവെന്നും കാശ്യപ് കൂട്ടിച്ചേര്‍ത്തു. പഞ്ചാബുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശമാണ് സിനിമയെ വിവാദച്ചുഴിയിലകപ്പെടുത്തിയത്. അഭിഷേക് ചൌബെ സംവിധാനം ചെയ്ത സിനിമ ജൂണ്‍ 17നാണ് റിലീസ് ചെയ്യുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News