അനുപം ഖേര്‍ യഥാര്‍ഥ ജീവിതത്തിലും വില്ലന്‍: യോഗി ആദിത്യനാഥ്

Update: 2018-05-21 14:56 GMT
Editor : admin
അനുപം ഖേര്‍ യഥാര്‍ഥ ജീവിതത്തിലും വില്ലന്‍: യോഗി ആദിത്യനാഥ്

നടന്‍ അനുപം ഖേറിനെതിരെ ബിജെപി എംപി യോഗി ആദിത്യനാഥ് രംഗത്ത്.

നടന്‍ അനുപം ഖേറിനെതിരെ ബിജെപി എംപി യോഗി ആദിത്യനാഥ് രംഗത്ത്. അനുപം ഖേര്‍ യഥാര്‍ത്ഥ ജീവിതത്തിലും വില്ലനാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ആദിത്യനാഥും സാധ്വി പ്രാചിയുമെല്ലാം അബദ്ധങ്ങളാണ് പറയുന്നതെന്നും അവരെ ബിജെപിയില്‍ നിന്നും പുറത്താക്കണമെന്നും അനുപം ഖേര്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് അനുപം ഖേറിനെതിരെ യോഗി ആദിത്യനാഥ് രംഗത്തെത്തിയത്.

വില്ലന്മാരുടെ സ്വഭാവം എങ്ങനെയാണെന്ന് എല്ലാവര്‍ക്കും അറിയാം. അനുപം ഖേര്‍ സിനിമകളില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും വില്ലനാണെന്നാണ് ബിജെപി എംപി പറഞ്ഞത്.

ടെലഗ്രാഫ് ആന്വല്‍ സംവാദത്തില്‍ സംസാരിക്കുമ്പോഴാണ് അനുപം ഖേര്‍ യോഗി ആദിത്യനാഥിനെയും സാധ്വി പ്രാചിയെയും വിമര്‍ശിച്ചത്. അബദ്ധങ്ങള്‍ പറയുന്ന ഇരുവരെയും ബിജെപിയില്‍ നിന്ന് പുറത്താക്കി ജയിലില്‍ അടയ്ക്കണമെന്നായിരുന്നു അനുപം ഖേറിന്‍റെ പരാമര്‍ശം. ഇന്ത്യയില്‍ അസഹിഷ്ണുത ഇല്ലെന്നും അനുപം ഖേര്‍ ആവര്‍ത്തിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News