കര്‍ഷര്‍ കൊല്ലപ്പെട്ട മന്ദ്സൌറില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

Update: 2018-05-21 20:05 GMT
Editor : Ubaid
കര്‍ഷര്‍ കൊല്ലപ്പെട്ട മന്ദ്സൌറില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

കാര്‍ഷികോല്പന്നങ്ങളുടെ താങ്ങുവില വര്‍ധിപ്പിക്കുക, കാര്‍ഷിക കടം എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സമരം നടത്തിയ കര്‍ഷകര്‍ക്ക് നേരെ ഇന്നലെയാണ് പൊലീസ് വെടി ഉതിര്‍ക്കുകയും 5 പേര്‍ കൊല്ലപ്പെടുകയും ചെയ്തത്

സമരത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പില്‍ കര്‍ഷര്‍ കൊല്ലപ്പെട്ട മന്ദ്സൌറില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. പ്രദേശത്തെത്തിയ സര്‍ക്കാര്‍ പ്രതിനിധികളും കര്‍ഷകരും തമ്മില്‍ ഉന്തുതള്ളുമുണ്ടായി. കര്‍ഫ്യു രണ്ടാം ദിവസവും തുടരുകയാണ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉടെന്‍ മന്ദ്സുറിലെത്തി കര്‍ഷകരുടെ കുടുംബാംങ്ങളുമായി കൂടിക്കാഴ്ച നടത്തിയേക്കും. കാര്‍ഷികോല്പന്നങ്ങളുടെ താങ്ങുവില വര്‍ധിപ്പിക്കുക, കാര്‍ഷിക കടം എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സമരം നടത്തിയ കര്‍ഷകര്‍ക്ക് നേരെ ഇന്നലെയാണ് പൊലീസ് വെടി ഉതിര്‍ക്കുകയും 5 പേര്‍ കൊല്ലപ്പെടുകയും ചെയ്തത് . 3 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Advertising
Advertising

തുടര്‍ന്ന് ശക്തമായ പ്രതിഷേധത്തിനിടെ കര്‍ഷകര്‍ വാഹനങ്ങളടക്കമുള്ളവ കത്തിതോടെ പ്രദേശത്ത് കര്‍ഫ്യു പ്രഖ്യാപിക്കുകയായിരുന്നു. നിലവില്‍ പ്രതിഷേധം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും എന്‍.ഡി.എയുടെ കര്‍ഷക വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉടെന്‍ മന്ദ്സൌര്‍ സന്ദര്‍ശിക്കും. അനുമതി ലഭിക്കുകയാണെഹ്കില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും രാഹുലിനെ അനുഗമിക്കും. സാക്ഷി മൊഴികള്‍ പുറത്ത് വന്നിട്ടും പൊലീസ് വെടിവെപ്പിലാണ് കര്‍ഷകര്‍ കൊല്ലപ്പെട്ടതെന്ന കാര്യം മധ്യപ്രദേശ് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.

സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമാണെന്നും സമാധാനം പാലിക്കണമെന്നും അല്ലാത്തപക്ഷം ചിലര്‍ സാഹചര്യത്തെ മുതലെടുക്കുകയാണെന്നുമാണ് മുഖ്യമന്ത്രി ശിവ്‍രാജ് സിഹ് ചൌഹാന്‍റെ പ്രതികരണം. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരു കോടി രൂപയും സര്‍ക്കാര്‍ ജോലിയും പരിക്കേറ്റവര്‍ക്ക് 5 ലക്ഷവും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News