ജനങ്ങള്‍ അനുഭവിച്ച കഷ്ടപ്പാട് പാഴാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Update: 2018-05-25 11:05 GMT
Editor : Ubaid
ജനങ്ങള്‍ അനുഭവിച്ച കഷ്ടപ്പാട് പാഴാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
Advertising

നോട്ടുകള്‍ പിന്‍വലിച്ചത് ചെറിയ പ്രതിസന്ധികളുണ്ടായിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ വിജയത്തെക്കരുതി ജനങ്ങള്‍ സര്‍ക്കാര്‍ തീരുമാനത്തിനമൊപ്പം നിന്നതായി പ്രധാനമന്ത്രി പറഞ്ഞു

നോട്ടുകള്‍ പിന്‍വലിച്ച തീരുമാനത്തെ തുടര്‍ന്ന് സാധാരണക്കാര്‍ അനുഭവിച്ച കഷ്ടപ്പാട് പാഴാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാധാരണക്കാര്‍ സര്‍ക്കാരിന്റെ നീക്കത്തെ പിന്തുണക്കുന്നതായും മോദി പറഞ്ഞു. നോട്ടുകള്‍ പിന്‍വലിച്ച തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

നോട്ടുകള്‍ പിന്‍വലിച്ചത് ചെറിയ പ്രതിസന്ധികളുണ്ടായിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ വിജയത്തെക്കരുതി ജനങ്ങള്‍ സര്‍ക്കാര്‍ തീരുമാനത്തിനമൊപ്പം നിന്നതായി പ്രധാനമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ തീരുമാനത്തെതിനെതിരായ യോജിച്ച പ്രക്ഷോഭം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സര്‍ക്കാരിനെതിരായ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ നാളെ യോഗം ചേരും. രാജ്യസഭ കേന്ദ്രീകരിച്ച് പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ തീരുമാനം. പ്രതിപക്ഷത്തെ നേരിടാന്‍ എല്ലാ അംഗങ്ങളോടും സഭയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ബിജെപി വിപ്പ് നല്‍കിയിട്ടുണ്ട്. നോട്ടുകള്‍ പിന്‍വലിച്ച തീരുമാനം റദ്ദാക്കിയില്ലെങ്കില്‍ നാളെ മുതല്‍ രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും പ്രഖ്യാപിച്ചിരുന്നു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News