പ്രസിഡന്‍റ് സ്ഥാനാര്‍ഥിയെ വിമര്‍ശിച്ച റാണാ അയൂബിനെതിരെ ബിജെപിയുടെ പരാതി

Update: 2018-05-25 23:11 GMT
Editor : admin
പ്രസിഡന്‍റ് സ്ഥാനാര്‍ഥിയെ വിമര്‍ശിച്ച റാണാ അയൂബിനെതിരെ ബിജെപിയുടെ പരാതി
Advertising

പട്ടികവര്‍ഗക്കാരെ അടച്ചാക്ഷേപിക്കുന്ന പ്രസ്തനാവ നടത്തിയ റാണാ അയൂബിനെതിരെ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക നിയമപ്രകാരം കേസെടുക്കണമെന്നാണ് പരാതിയുടെ മുഖ്യ ആവശ്യം.

എന്‍ഡിഎയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി രാം നാഥ് കോവിന്ദിനെ ട്വിറ്ററിലൂടെ വിമര്‍ശിച്ച പ്രമുഖ മാധ്യമ പ്രവര്‍ത്തക റാണാ അയൂബിനെതിരെ ബിജെപിയുടെ പരാതി. ബിജെപി വക്താവായ നൂപുര്‍ ശര്‍മയാണ് പൊലീസില്‍ പരാതി നല്‍കിയത്. റാണാ അയൂബിന്‍റെ ട്വീറ്റ് അത്യന്തം ആക്ഷേപകരവും അപകീര്‍ത്തികരവും അപമാനകരവുമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിഭ പട്ടേലാണ് ഏറ്റവും മോശമായ സ്ഥാനാര്‍ഥി എന്ന് നിങ്ങള്‍ കരുതുന്നുണ്ടോയെന്നാണ് കോവിന്ദയെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചയുടന്‍ റാണാ അയൂബ് ട്വീറ്റ് ചെയ്തത്.

And you thought Pratibha Patil was the worst bet https://t.co/1jdGDtJmxF

— Rana Ayyub (@RanaAyyub) June 19, 2017

ശര്‍മയുടെ പരാതി ബിജെപി ട്വീറ്റ് ചെയ്തു. പട്ടികവര്‍ഗക്കാരെ അടച്ചാക്ഷേപിക്കുന്ന പ്രസ്തനാവ നടത്തിയ റാണാ അയൂബിനെതിരെ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക നിയമപ്രകാരം കേസെടുക്കണമെന്നാണ് പരാതിയുടെ മുഖ്യ ആവശ്യം.

.@NupurSharmaBJP files a complaint against Rana Ayub for her comments against Shri Ramnath Kovind, NDA's Presidential nominee.. pic.twitter.com/1GxKJ5Aiv1

— Amit Malviya (@malviyamit) June 19, 2017

Tags:    

Writer - admin

contributor

Editor - admin

contributor

Similar News