ടാഗോര്‍ നൊബേല്‍ സമ്മാനം തിരികെ നല്‍കി; വീണ്ടും മണ്ടത്തരവുമായി ബിപ്ലബ്

Update: 2018-05-25 11:10 GMT
Editor : Jaisy
ടാഗോര്‍ നൊബേല്‍ സമ്മാനം തിരികെ നല്‍കി; വീണ്ടും മണ്ടത്തരവുമായി ബിപ്ലബ്
Advertising

ഉദയ്പൂരില്‍ ടാഗോറിന്റെ ജന്‍മവാര്‍ഷികത്തോടനുബന്ധിച്ചുള്ള ചടങ്ങായിരുന്നു ബിപ്ലബിന്റെ പുതിയ വിഡ്ഢിത്തത്തിന് വേദിയായത്

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവിന്റെ മണ്ടത്തരങ്ങളുടെ പട്ടികയിലേക്ക് ഒന്നുകൂടി. ബ്രിട്ടീഷുകാരുടെ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് രവീന്ദ്ര നാഥ ടാഗോര്‍ നൊബേല്‍ സമ്മാനം തിരിച്ചുനല്‍കിയെന്നാണ് പുതിയ കണ്ടെത്തല്‍. ഉദയ്പൂരില്‍ ടാഗോറിന്റെ ജന്‍മവാര്‍ഷികത്തോടനുബന്ധിച്ചുള്ള ചടങ്ങായിരുന്നു ബിപ്ലബിന്റെ പുതിയ വിഡ്ഢിത്തത്തിന് വേദിയായത്.

മണ്ടത്തരങ്ങളുടേയും വിവരക്കേടുകളുടേയും ഉസ്താദാണ് താനെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു ത്രിപുര മുഖ്യന്‍. മഹാഭാരതയുദ്ധകാലത്തും ഇന്റര്‍നെറ്റ് ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയ ബിപ്ലബിന്റെ ഏറ്റവും പുതിയ വെളിപാട് രവീന്ദ്രനാഥ ടാഗോര്‍ ബ്രിട്ടീഷ് അക്രമങ്ങളില്‍ പ്രതിഷേധിച്ച് നൊബേല്‍ സമ്മാനം തിരികെ നല്‍കിയെന്നാണ്. അതും ടാഗോറിന്‍റെ ജന്‍മവാര്‍ഷികത്തോടനുബന്ധിച്ചുള്ള സെമിനാറില്‍ സംസാരിക്കവെ.‌

1913 ലാണ് സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം ടഗോറിന് ലഭിച്ചത്. 1941 ല്‍ മരിക്കുന്നത് വരെയും ആ പുരസ്കാരം ടാഗോറിനൊപ്പം തന്നെയുണ്ടായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ 1919 ല്‍ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക്ശേഷം ടാഗോര്‍ ഇത് തിരികെ നല്‍കിയെന്നാണ് ബിപ്ലബിന്റെ വിപ്ലവകരമായ വെളിപ്പെടുത്തല്‍. വിവരക്കേടിന്റെ എല്ലാ സീമകളും കടന്ന ബിപ്ലബിന്റെ മണ്ടത്തരങ്ങളോട് പ്രതികരിച്ച് മടുത്ത പ്രതിപക്ഷത്തിന് ഇപ്പോള്‍ പറയാനുള്ളത് ഒന്നുമാത്രം. പഠിച്ചിട്ട് സംസാരിക്കൂ സുഹൃത്തേയെന്ന്...

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News