പഞ്ചാബില്‍ നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണം തുടരുന്നു; ഒപ്പം അകാലിദളും-എഎപിയും തമ്മിലുള്ള പോര്‍വിളിയും
18 ആണ് പഞ്ചാബില്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനി തീയ്യതി.
തെരഞ്ഞടുപ്പ് പ്രചരണക്കളം ചൂട് പിടിച്ച പഞ്ചാബില്‍ നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണം തുടരുകയാണ്. അകാലിദളും - എഎപിയും തമ്മിലുള്ള സംഘര്‍ഷവും നേതാക്കളുടെ പോര്‍ വിളിയും തുടരുകയാണ്. കോണ്‍ഗ്രസ്സും ആദ്യ ഘട്ട സ്ഥാനാര്‍ത്ഥിപട്ടിക പുറത്ത് വിട്ടു.
18 ആണ് പഞ്ചാബില്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനി തീയ്യതി. മുഖ്യമത്രി പ്രകാശ് സിംഗ് ബാദല്‍ ലാമ്പി മണ്ഡലത്തില്‍ ജനവിധി തേടാനായി പത്രിക സമര്‍പ്പിച്ചുകഴിഞ്ഞു. കൂടുതല്‍ ശിരമോണി അകാലിദള്‍ സ്ഥാനാര്‍ത്ഥികള്‍ ഇന്ന് പത്രിക സമര്‍പ്പിക്കും. പ്രചരണക്കളം ചൂട് പിടിച്ചതോടെ പാര്‍ട്ടികള്‍ തമ്മിലുള്ള അക്രമവും പോര്‍വിളിയും അനുദിനം ശക്തി പ്രാപിച്ച് വരികയാണ്. പരമ്പരാഗതമായി തങ്ങള്‍ക്ക് വേരോട്ടമുള്ള സിഖ് മതവിഭാഗക്കാര്‍ക്കിടയില്‍ എഎപി സ്വാധീനം കണ്ടെത്താന്‍ ശ്രമം തുടങ്ങിയത് ശിരോമണി അകാലിദളിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതോടെ ആള്‍കൂട്ടത്തിന് നേരെ കല്ലെറിയുന്ന എഎപി പ്രവര്‍ത്തകരുടെ വീഡിയോ പുറത്ത് വിട്ട് കേന്ദ്ര മന്ത്രി ഹര്‍ സിമ്രത്ത് കൌര്‍ ബാദല്‍, അക്രമകാരികളായ എഎപി പ്രവര്‍ത്തകര്‍ക്ക് പഞ്ചാബ് വിട്ട് പോകാനാകില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പാര്‍ട്ടിയുടെ പ്രധാന സിഖ് പ്രതിനിധിയായ ഭഗവത് മന്‍ എംപിയെ രംഗത്തിറക്കിയാണ് അകാലിദളിനെതിരായ എഎപിയുടെ പ്രചരണം. 60 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ്സും പുറത്ത് വിട്ട് കഴിഞ്ഞു. ഉപ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന നവജോത് സിദ്ദുവിന്റെ പേര് ഈ പട്ടികയിലില്ല. സിദ്ദു ആവശ്യപ്പെട്ട സീറ്റായ അമൃതസറിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യപിച്ചിട്ടില്ല. സിദ്ദുവിന് അമൃതസര്‍ നല്‍കികൊണ്ടുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്ത് വിട്ടേക്കും