രാജസ്ഥാനിലെ കര്‍ഷകസമരത്തിന് വിജയകരമായ സമാപ്തി
രാജസ്ഥാനിലെ കര്‍ഷകസമരം പിന്‍വലിച്ചു
രാജസ്ഥാനിലെ കര്‍ഷകസമരം പിന്‍വലിച്ചു. 50,000 വരെയുളള കാര്‍ഷിക കടം എഴുതിളളാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന കാര്‍ഷിക മന്ത്രി പ്രഭുലാല്‍ സെയ്‌നിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. പതിനൊന്ന് മണിക്കൂറിലധികം നീണ്ടുനിന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടുമടക്കിയത്. ഇതോടെ രണ്ടാഴ്ചയിലധികമായി തുടരുന്ന സമരത്തിന് വിരാമമായി. കടങ്ങള്‍ എഴുതിതള്ളുന്നതുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ സ്വീകരിച്ച നടപടിയെപ്പറ്റി പഠിക്കാനും രാജസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി കര്‍ഷകരാണ് സമരത്തില്‍ പങ്കെടുത്തിരുന്നത്. തങ്ങളുടെ ദുരിതങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു സമരം. തുടക്കത്തില്‍ സമരത്തോട് മുഖം തിരിഞ്ഞുനിന്ന സര്‍ക്കാര്‍ ഒടുവില്‍ ഇടപെടുകയായിരുന്നു.
സമരക്കാര്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും ബിജെപി ഭരിക്കുന്ന സര്‍ക്കാര്‍ ഒടുവില്‍ അംഗീകരിച്ചു.
1. 50000 രൂപ വരെയുള്ള എല്ലാ കടങ്ങളും എഴുതിത്തള്ളും. സംസ്ഥാനത്തെ എട്ടു ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും
2. എം.എസ്.സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള നിര്‍ദേശങ്ങള്‍ പരിഗണിക്കണമെന്ന് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും.
വിളകള്‍ക്ക് 7 ദിവസത്തിനുള്ളില്‍ താങ്ങുവില നല്‍കി സംഭരിക്കും.
3. കൃഷിക്കായുള്ള വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത് പിന്‍വലിക്കും.
4. എസ്‌സി, എസ്ടി, ഒബിസി ഫെലോഷിപ്പുകള്‍ ഉടന്‍ വിതരണം ചെയ്യും.
5. അലഞ്ഞുതിരിയുന്ന കന്നുകാലികളില്‍ നിന്ന് വിളകള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പദ്ധതി കൊണ്ടുവരും.
6. കര്‍ഷകര്‍ക്കുള്ള പെന്‍ഷന്‍ 2,000 രൂപയായി വര്‍ധിപ്പിച്ചു.
7. കനാല്‍ ജലം വന്നില്ലെങ്കില്‍ വിളകള്‍ക്ക് ഇന്‍ഷുറന്‍സ്.
എന്നീ ആവശ്യങ്ങളാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.