കിലോക്ക് 4 രൂപ, യോഗിയുടെ വസതിക്ക് മുന്നില്‍ ഉരുളക്കിഴങ്ങ് തള്ളി പ്രതിഷേധം 

Update: 2018-05-26 16:04 GMT
Editor : Subin
കിലോക്ക് 4 രൂപ, യോഗിയുടെ വസതിക്ക് മുന്നില്‍ ഉരുളക്കിഴങ്ങ് തള്ളി പ്രതിഷേധം 
Advertising

കഴിഞ്ഞ വര്‍ഷം നല്ല വിളവെടുപ്പുണ്ടായെങ്കിലും വില കുറഞ്ഞതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്

ഉത്തര്‍പ്രദേശ് നിയമസഭയ്ക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും വീടിന് ഉരുളക്കിഴങ്ങ് തള്ളി കര്‍ഷകരുടെ പ്രതിഷേധം. ഉരുളക്കിഴങ്ങ് വില കിലോക്ക് നാല് രൂപയോളമായതോടെയാണ് കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കിലോക്ക് കുറഞ്ഞത് പത്തുരൂപ നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

കഴിഞ്ഞ വര്‍ഷം നല്ല വിളവെടുപ്പുണ്ടായെങ്കിലും വില കുറഞ്ഞതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. മാന്യമായ വില ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ ഉരുളക്കിഴങ്ങ് നിയമസഭയ്ക്ക് മുന്നില്‍ കൊണ്ടു പോയിട്ടത്. നിലവില്‍ കര്‍ഷകന് ലഭിക്കുന്ന നാല് രൂപ 10 രൂപയാക്കി ഉയര്‍ത്തണമെന്നാണ് ആവശ്യം. സര്‍ക്കാരുമായി നിരവധി തവണ ചര്‍ച്ച ചെയ്തിട്ടും അനുകൂല മറുപടിയുണ്ടായില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.

ഉരുളക്കിഴങ്ങ് ശീതികരണ സംവിധാനത്തില്‍ ശേഖരിച്ചു വെക്കുന്നവര്‍ വന്‍തുക ആവശ്യപ്പെടുന്നതും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. ഉരുളക്കിഴങ്ങിന് ക്വിന്റലിന് 487 രൂപമാത്രമാണ് താങ്ങുവിലയായി ബിജെപി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. അതിനിടെ റോഡില്‍ ഉരുളക്കിഴങ്ങുപേക്ഷിച്ചവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News