ഡല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി; ഹരജി പരിഗണിക്കുന്നതില്‍ നിന്നും രണ്ടാമത്തെ സുപ്രീംകോടതി ജ‍ഡ്ജിയും പിന്മാറി

Update: 2018-05-26 13:17 GMT
Editor : Subin
ഡല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി; ഹരജി പരിഗണിക്കുന്നതില്‍ നിന്നും രണ്ടാമത്തെ സുപ്രീംകോടതി ജ‍ഡ്ജിയും പിന്മാറി

ഡല്‍ഹിയ്ക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്നാവശ്യപ്പെട്ടുള്ള കെജരിവാള്‍ സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് വീണ്ടും സുപ്രീം കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് ജെ എസ് കഹാറിന് പിന്നാലെ ഇന്ന് എല്‍.നാഗേശ്വര റാവുവാണ് ഹര്‍ജി പരിഗണിക്കാന്‍‌ വിസമ്മതിച്ചത്.

ഡല്‍ഹിയ്ക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്നാവശ്യപ്പെട്ടുള്ള കെജരിവാള്‍ സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് വീണ്ടും സുപ്രീം കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് ജെ എസ് കഹാറിന് പിന്നാലെ ഇന്ന് എല്‍.നാഗേശ്വര റാവുവാണ് ഹര്‍ജി പരിഗണിക്കാന്‍‌ വിസമ്മതിച്ചത്. ഇതോടെ കേസ് അടുത്ത ദിവസത്തേക്ക് മാറ്റിവച്ചു. കേസിന് അടിയന്തര പ്രാധാന്യമുണ്ടെന്ന് സുപ്രീംകോടതി വിലയിരുത്തിയിരുന്നു. വിഷയം ഫെഡറല്‍ ഘടനയെ സംബന്ധിയ്ക്കുന്നതാണെന്നും ഭരണഘടനയുടെ നൂറ്റിമുപ്പത്തിഒന്നാം വകുപ്പനുസരിച്ച് ഇക്കാര്യം സുപ്രീം കോടതിയുടെ മാത്രം പരിധിയില്‍ വരുന്നതാണെന്നും ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News