മോദിയുടെ നാട്ടില്‍ കക്കൂസ് നിര്‍മിക്കാന്‍ ദലിത് കുടുംബം നടത്തിയത് 20 വര്‍ഷത്തെ നിയമപോരാട്ടം

Update: 2018-05-27 03:31 GMT
Editor : Sithara
മോദിയുടെ നാട്ടില്‍ കക്കൂസ് നിര്‍മിക്കാന്‍ ദലിത് കുടുംബം നടത്തിയത് 20 വര്‍ഷത്തെ നിയമപോരാട്ടം

കൊട്ടിഘോഷിച്ച് സ്വച്ഛ് ഭാരത് ക്യാംപെയിന്‍ നടത്തുന്ന പ്രധാനമന്ത്രിയുടെ ജന്മനാട്ടില്‍, വീട്ടില്‍ കക്കൂസ് നിര്‍മിക്കാന്‍ ഒരു ദലിത് കുടുംബം നടത്തിയത് 20 വര്‍ഷത്തെ നിയമ പോരാട്ടം

Full View

കൊട്ടിഘോഷിച്ച് സ്വച്ഛ് ഭാരത് ക്യാംപെയിന്‍ നടത്തുന്ന പ്രധാനമന്ത്രിയുടെ ജന്മനാട്ടില്‍, വീട്ടില്‍ കക്കൂസ് നിര്‍മിക്കാന്‍ ഒരു ദലിത് കുടുംബം നടത്തിയത് 20 വര്‍ഷത്തെ നിയമ പോരാട്ടം. മേല്‍ജാതിക്കാര്‍ വഴി നടക്കുന്നു എന്ന കാരണം പറഞ്ഞാണ് കക്കൂസിന് അനുമതി നിഷേധിച്ചത്. ദലിത് പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഗുജറാത്തില്‍ മീഡിയവണ്‍ നടത്തിയ അന്വേഷണത്തിലാണ് മെഹസാന്‍ ജില്ലയിലെ ലക്ഷ്മിപുര സ്വദേശി ഭിക്കുഭായി സേന്‍മയുടെ വെളിപ്പെടുത്തല്‍.

Advertising
Advertising

മേല്‍ജാതിക്കാര്‍ വഴിനടക്കുന്നത് ഭിക്കുഭായി സേന്‍മയുടെ വീട്ടുപറമ്പിലൂടെ ആയിരുന്നതു കൊണ്ടാണ് അവിടെ കക്കൂസ് പണിയാന്‍ സേന്‍മക്ക് ഇത്ര വര്‍ഷം കാത്തിരിക്കേണ്ടി വന്നത്. ദലിതര്‍ കക്കുസിലിരിക്കേണ്ടത് വെളിമ്പ്രദേശത്താണെന്നും സര്‍ക്കാര്‍ തന്ന ഭൂമിയില്‍ താമസിക്കുന്ന ദലിതന്‍ അവിടെ ശൗചാലയം പണിയാന്‍ പാടില്ലെന്നും ഗ്രാമത്തിലെ സവര്‍ണ ജാതിക്കാര്‍ തീരുമാനമെടുത്തതാണ് പ്രശ്‌നത്തിന്റെ തുടക്കം. സഹായം തേടി ജില്ലാ അധികാരികളുടെ മുമ്പില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി നടന്നു മടുത്ത സേന്‍മക്ക് അനുകൂലമായി കോടതി വിധി വന്നതിനു ശേഷമാണ് ഒടുവില്‍ വീടിനോടു ചേര്‍ന്ന് കക്കൂസ് പണിയാന്‍ ഇയാള്‍ക്കു കഴിഞ്ഞത്.

ലക്ഷ്മിപുരയിലെ ഒരു കക്കൂസിന്റെയോ പുറംമതിലിന്റെയോ തര്‍ക്കത്തില്‍ ഒതുങ്ങുന്നതല്ല ഗുജറാത്തിലെ ജാതി വിവേചനം. സവര്‍ണ ജാതിക്കാരുടെ വിവാഹങ്ങളില്‍ ഇപ്പോഴും സ്വന്തമായി പാത്രം കൊണ്ടുചെന്നില്ലെങ്കില്‍ ദലിതര്‍ക്ക് സംസ്ഥാനത്തെവിടെയും ഭക്ഷണം വിളമ്പാറില്ല.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News