യമുനാ തീരം നശിപ്പിച്ചതിന് ഉത്തരവാദികള്‍ സര്‍ക്കാരും ഹരിത ട്രിബ്യൂണലുമാണെന്ന് ശ്രീ ശ്രീ രവിശങ്കര്‍

Update: 2018-05-27 01:03 GMT
Editor : Ubaid
യമുനാ തീരം നശിപ്പിച്ചതിന് ഉത്തരവാദികള്‍ സര്‍ക്കാരും ഹരിത ട്രിബ്യൂണലുമാണെന്ന് ശ്രീ ശ്രീ രവിശങ്കര്‍

യമുനാ നദി പരിശുദ്ധവും പ്രകൃതി ദുര്‍ബലവുമായിരുന്നങ്കില്‍ ലോക സാംസ്‌കാരികോത്സവം അനുവദിക്കരുതായിരുന്നെന്നും രവിശങ്കര്‍ പ്രസ്താവനയില്‍ പറഞ്ഞു

യമുനാ നദീതീരത്ത് പരിസ്ഥിതി നാശത്തിന് ഡല്‍ഹി സര്‍ക്കാരും ദേശീയ ഹരിത ട്രിബ്യൂണലുമാണ് ഉത്തരവാദികളെന്ന് ശ്രീ ശ്രീ രവിശങ്കര്‍. ആര്‍ട്ട് ഓഫ് ലിവിങ്ങിന് പരിപാടി നടത്താന്‍ അനുവാദം നല്‍കിയത് അവരാണെന്നും അതിനാല്‍ ഉത്തരവാദികള്‍ അവരാണെന്നുമാണ് രവിശങ്കറുടെ വാദം. പിഴ ഒടുക്കേണ്ടതും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും ഹരിത ട്രിബ്യൂണലുമാണ് നല്‍കേണ്ടത്. യമുനാ നദി പരിശുദ്ധവും പ്രകൃതി ദുര്‍ബലവുമായിരുന്നങ്കില്‍ ലോക സാംസ്‌കാരികോത്സവം അനുവദിക്കരുതായിരുന്നെന്നും രവിശങ്കര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Advertising
Advertising

യമുനാ നദിയെ സംരക്ഷിക്കുന്നതിനുള്ള ബോധവത്കരണം നടത്തുക എന്നതായിരുന്നു സാംസ്‌കാരിക പരിപാടിയുടെ ഉദ്ദേശ്യം. ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ നേതൃത്വത്തില്‍ ഇതിനുമുമ്പ് 27 നദികള്‍ പുനരുജ്ജീവിപ്പിക്കുകയും 71 കോടി വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുകയും നിരവധി തടാകങ്ങള്‍ ശുചീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടാണ് മൃതപ്രാണമായ ഒരു നദിയെ നശിപ്പിച്ചെന്ന് ആര്‍ട്ട് ഓഫ് ലിവിങ്ങിനെതിരായി ആരോപണം ഉന്നയിക്കുന്നത് രവിശങ്കര്‍ പറഞ്ഞു.

ശ്രീ ശ്രീ രവിശങ്കറുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം യമുന നദീതീരത്ത് സംഘടിപ്പിച്ച ലോകസാംസ്‌കാരികോത്സവത്തിനായി വരുത്തിയ നശീകരണങ്ങള്‍ പഴയപടിയാകാന്‍ 10 വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ മുമ്പാകെ സമര്‍പ്പിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിനായി 13 കോടി രൂപയുടെ ചിലവുവരുമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. യമുനാ നദിയുടെ തീരത്ത് നടന്ന പരിപാടിക്കായി വലിയ തോതില്‍ പരിസ്ഥിതി നാശം വരുത്തിവെച്ചതായി വിദഗ്ധ സമിതി കണ്ടെത്തി. നാശനഷ്ടം വിലയിരുത്തിയ നാലംഗ സമിതി, 100120 കോടി രൂപയുടെ നാശനഷ്ടം വരുത്തിയതായും ഇത്രയും തുക പിഴയൊടുക്കണമെന്നും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നദീതീരം പഴയതുപോലെയാക്കുന്നതിന് വലിയ അധ്വാനം ആവശ്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News