കോളേജ് വിദ്യാര്‍ഥികള്‍ക്ക് പ്രസവാവധിയുമായി ഹരിയാന സര്‍ക്കാര്‍

Update: 2018-05-27 04:47 GMT
കോളേജ് വിദ്യാര്‍ഥികള്‍ക്ക് പ്രസവാവധിയുമായി ഹരിയാന സര്‍ക്കാര്‍

45 ദിവസത്തെ ലീവാണ് അനുവദിക്കുക

വിവാഹിതകളായ കോളേജ് വിദ്യാര്‍ഥികള്‍ക്ക് പ്രസവാവധി എന്ന നിയമം ഹരിയാനയില്‍ പ്രാബല്യത്തില്‍. 45 ദിവസത്തെ ലീവാണ് അനുവദിക്കുക. പഠനകാലയളവില്‍ വിവാഹിതകളാകുകയും തുടര്‍ന്ന് പ്രസവത്തെ തുടര്‍ന്നും മറ്റും കോഴ്സ് പൂര്‍ത്തീകരിക്കാതെ പോകുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടുന്നുവെന്ന് ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ് പുതിയ നിയമനിര്‍മാണവുമായി സംസ്ഥാനം മുന്നോട്ടുവന്നത്. മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ കരട് ബില്ലില്‍ ഒപ്പുവെച്ചു.

ഈ നിയമപ്രകാരം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി, ഡിപ്പാര്‍ട്ടുമെന്‍റ് മേധാവിയുടെ സമ്മതത്തോടുകൂടി സംസ്ഥാനത്തെ യൂണിവേഴ്സിറ്റി, കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് 45 ദിവസം തുടര്‍ച്ചയായി പ്രസവാവധി എടുക്കാവുന്നതാണെന്ന് വിദ്യാഭ്യാസമന്ത്രി രാം ബിലാസ് ശര്‍മ വിശദീകരിക്കുന്നു. എന്നാല്‍ പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രസവാവധി എടുത്താല്‍ അറ്റന്‍ഡന്‍സ് ഷോര്‍ട്ടേജ് മൂലം പരീക്ഷ എഴുതാന്‍ പറ്റാത്ത അവസ്ഥയ്ക്ക് പുതിയ നിയമം മൂലം മാറ്റം വരും. മാത്രമല്ല, സെം ഔട്ട് ആകാതെ പെണ്‍കുട്ടികള്‍ക്ക് കോഴ്സ് പൂര്‍ത്തിയാക്കാനും സാധിക്കും.

Tags:    

Similar News