മോദിയെ പോലെ സംസാരിക്കാനറിയില്ല; ബിജെപി നേതാക്കള്‍ ലൌഡ്സ്പീക്കറുകള്‍: രാഹുല്‍

Update: 2018-05-27 09:39 GMT
Editor : Sithara
മോദിയെ പോലെ സംസാരിക്കാനറിയില്ല; ബിജെപി നേതാക്കള്‍ ലൌഡ്സ്പീക്കറുകള്‍: രാഹുല്‍
Advertising

ബിജെപി നേതാക്കള്‍ക്ക് പ്രസംഗിക്കാനാണ് താല്‍പര്യം. അവര്‍ ജനങ്ങളെ കേള്‍ക്കാന്‍ തയ്യാറല്ല. ലൌഡ് സ്പീക്കര്‍ പോലെയാണ് അവരുടെ പ്രവര്‍ത്തനമെന്ന് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. മോദിയെ പോലെ പ്രഭാഷണം നടത്താന്‍ അറിയില്ലെന്നും അതിന് കുറച്ച് വര്‍ഷങ്ങളെടുക്കുമെന്നും ആണ് രാഹുലിന്റെ പരിഹാസം. എന്നാല്‍ താന്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ സന്നദ്ധനാണ്. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.

ബിജെപി നേതാക്കള്‍ക്ക് പ്രസംഗിക്കാനാണ് താല്‍പര്യം. അവര്‍ ജനങ്ങളെ കേള്‍ക്കാന്‍ തയ്യാറല്ല. ലൌഡ് സ്പീക്കര്‍ പോലെയാണ് അവരുടെ പ്രവര്‍ത്തനം. എന്നാല്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിയും. ഇതാണ് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള അടിസ്ഥാന വ്യത്യാസമെന്നും രാഹുല്‍ പറഞ്ഞു.

സൂററ്റില്‍ വ്യവസായികളോട് സംസാരിക്കുകയായിരുന്നു രാഹുല്‍. നിങ്ങളുടെ പ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്ന് എഴുതി നല്‍കുക. നിങ്ങള്‍ക്ക് ഒരു വാഗ്ദാനവും നല്‍കുന്നില്ല. പക്ഷേ അധികാരത്തിലെത്തിയാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് രാഹുല്‍ വ്യക്തമാക്കി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News