പശ്ചിമ ബംഗാളില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനം: 4 മരണം

Update: 2018-05-27 07:16 GMT
Editor : admin
പശ്ചിമ ബംഗാളില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനം: 4 മരണം

മരിച്ചവരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ ബന്ധുവും ഉള്‍പ്പെടുന്നു. ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു

പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ സ്‌ഫോടനത്തില്‍ 4 പേര്‍ മരിച്ചു. 6 പേര്‍ക്ക് പരുക്കേറ്റു. മാള്‍ഡയിലെ ബൈഷ്ണബ്‌നഗര്‍ ഏരിയയിലാണ് സ്‌ഫോടനം. മരിച്ചവരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ ബന്ധുവും ഉള്‍പ്പെടുന്നു. ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു.

നിര്‍മാണത്തിനിടെ ഉഗ്രശക്തിയുള്ള ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനം നടന്ന കെട്ടിടം ബോംബ് നിര്‍മാണത്തിനായി ഉപയോഗിക്കുകയായിരുന്നുവെന്ന് സ്ഥലവാസികള്‍ ആരോപിക്കുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News