എന്റെ മരണത്തിന് ഉത്തരവാദി ഭാര്യയും ഭാര്യാവീട്ടുകാരും; ആത്മഹത്യാവിഡീയോ പോസ്റ്റ് ചെയ്ത് യുവാവ് ജീവനൊടുക്കി

Update: 2018-05-28 21:42 GMT
എന്റെ മരണത്തിന് ഉത്തരവാദി ഭാര്യയും ഭാര്യാവീട്ടുകാരും; ആത്മഹത്യാവിഡീയോ പോസ്റ്റ് ചെയ്ത് യുവാവ് ജീവനൊടുക്കി

തന്റെ കുടുംബത്തെ എല്ലാ ദിവസവും ഭാര്യയുടെ കുടുംബം ഭീഷണിപ്പെടുത്തുകയാണ്.. തങ്ങളില്‍ നിന്ന് പണം ആവശ്യപ്പെടുകയാണ്..

Full View

വീഡിയോയിലൂടെ തനിക്ക് പറയാനുള്ളത് പറഞ്ഞ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു. പഞ്ചാബിലെ കപൂര്‍ത്തല സുല്‍ത്താന്‍പൂര്‍ ലോധി സ്വദേശിയായ 28 കാരന്‍ തരുണ്‍ കുമാറാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. വീഡിയോയില്‍ തന്റെ ആത്മഹത്യയ്ക്ക് കാരണം, ഭാര്യയുടെയും ഭാര്യവീട്ടുകാരുടെയും പീഡനമാണെന്ന് അദ്ദേഹം പറയുന്നു.. തരുണിന്റെ ആത്മഹത്യാകുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

ആത്മഹത്യവീഡിയോ കണ്ട ഉടനെ സുഹൃത്തുക്കള്‍ തരുണിനെ രക്ഷിക്കാനായി വീട്ടിലെത്തിയെങ്കിലും അപ്പോഴേക്കും വിഷം ഉള്ളില്‍ച്ചെന്നുകഴിഞ്ഞിരുന്നു. പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

Advertising
Advertising

ജലന്ദറിലെ ദശ്‍മേഷ് നഗര്‍ സ്വദേശിയായ രചന്‍ജിത് കൌര്‍ ആണ് തരുണിന്റെ ഭാര്യ. കാനഡയിലാണ് ഇപ്പോള്‍ രചന്‍ജിത് താമസം. തന്റെ ഭാര്യാപിതാവ് തനിക്കെതിരെ വ്യാജ സ്ത്രീധനപീഡനപരാതി കൊടുത്തുവെന്ന് തരുണ്‍ വീഡിയോയില്‍ പറയുന്നു.

തന്റെ കുടുംബത്തെ എല്ലാ ദിവസവും ഭാര്യയുടെ കുടുംബം ഭീഷണിപ്പെടുത്തുകയാണ്.. തങ്ങളില്‍ നിന്ന് പണം ആവശ്യപ്പെടുകയാണ്... തന്റെ മരണത്തിന് ഉത്തരവാദികള്‍ ഭാര്യ രചന്‍ജിതും ഭാര്യാപിതാവ് രജീന്ദര്‍ പട്ടേലും ഭാര്യമാതാവി സുഖ്‍വിന്ദര്‍ കൌറും ഭാര്യാസഹോദരി ഭവ്ജോത് കൌറുമാണ്.. തന്റെ അച്ഛനുമമ്മയ്ക്കും നീതികിട്ടണമെന്നും തരുണ്‍ വീഡിയോയില്‍ പറയുന്നു..

ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി തരുണിന്റെ ഭാര്യയ്ക്കും ഭാര്യമാതാപിതാക്കള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

Tags:    

Similar News