കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോക്ക് ജനക്കൂട്ടത്തിന്റെ മര്‍ദ്ദനം

Update: 2018-05-28 08:20 GMT
Editor : Ubaid
കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോക്ക് ജനക്കൂട്ടത്തിന്റെ മര്‍ദ്ദനം

അനധികൃതമായി പശുക്കളെ കൊന്നു എന്ന് ആരോപിച്ച് ഒരുസംഘം ബിജെപി പ്രവര്‍ത്തകര്‍ ചിലരെ മര്‍ദിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അറസ്റ്റിലായ പ്രവര്‍ത്തകരെ ഇറക്കാന്‍ സ്‌റ്റേഷനിലേയ്ക്ക് പോകുമ്പോഴാണ് അക്രമം നടന്നതെന്നാണ് റിപ്പോര്‍ട്

പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയ്ക്കുനേരെ ആക്രമണം. അസന്‍സോളില്‍ റാലി നടത്തുന്നതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിക്കുനേരെ കല്ലെറിയുകയായിരുന്നു. തൃണമൂല്‍ പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തെ തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകരും തൃണമൂല്‍ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. അസന്‍സോളില്‍നിന്നുള്ള ലോക്‌സഭാംഗമാണ് സുപ്രിയോ.

Advertising
Advertising

സുപ്രിയയ്ക്കു നേരെ വലിയൊരു ജനക്കൂട്ടം കല്ലുകളും മറ്റു വലിച്ചെറിയുന്നതും മര്‍ദിക്കുന്നതും വീഡിയോയില്‍ കാണാം. വസ്ത്രങ്ങള്‍ കീറിയ നിലയില്‍ പോലീസ് ഇടപെട്ടാണ് അദ്ദേഹത്തെ വാഹനത്തില്‍ കയറ്റി കൊണ്ടുപോകുന്നത്. അനധികൃതമായി പശുക്കളെ കൊന്നു എന്ന് ആരോപിച്ച് ഒരുസംഘം ബിജെപി പ്രവര്‍ത്തകര്‍ ചിലരെ മര്‍ദിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അറസ്റ്റിലായ പ്രവര്‍ത്തകരെ ഇറക്കാന്‍ സ്‌റ്റേഷനിലേയ്ക്ക് പോകുമ്പോഴാണ് അക്രമം നടന്നതെന്നാണ് റിപ്പോര്‍ട്ട്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News