ഗൃഹനാഥനെ വെടിവെച്ച് കൊന്ന ശേഷം നാല് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു

Update: 2018-05-28 05:49 GMT
Editor : Jaisy
ഗൃഹനാഥനെ വെടിവെച്ച് കൊന്ന ശേഷം നാല് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു

ഉത്തര്‍പ്രദേശിലെ ജേവാറില്‍ വ്യാഴാഴ്ച പുലര്‍ച്ച ഒരു മണിയോടെയാണ് സംഭവം നടന്നത്

ഗൃഹനാഥനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം നാല് സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ ജേവാറില്‍ വ്യാഴാഴ്ച പുലര്‍ച്ച ഒരു മണിയോടെയാണ് സംഭവം നടന്നത്.

ജേവാറില്‍ നിന്നും ബുലന്ദേശ്വറിലേക്ക് കാറില്‍ പോവുകയായിരുന്ന കുടുംബത്തെയാണ് ഒരു സംഘം അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്തത്. ബുലന്ദേശ്വറിലെ ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോവുകയായിരുന്നു നാല് സ്ത്രീകളും ഒരു പുരുഷനുമടങ്ങുന്ന കുടുംബം. യാത്രാ മധ്യേ ഒരു മണിയോടെ ഇവര്‍ സഞ്ചരിക്കുന്ന കാര്‍ ഹൈവേയുടെ മധ്യത്തില്‍ വച്ച് ഒരു ലോഹവസ്തുവില്‍ തട്ടി നിന്നു പോവുകയായിരുന്നു. ഈ സമയത്താണ് ആറംഗ അക്രമി സംഘം ഇവരുടെ മേല്‍ ചാടി വീഴുന്നത്. സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതു കണ്ട് കൂട്ടത്തിലുണ്ടായിരുന്ന പുരുഷന്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷമായിരുന്നു ആക്രമണം. ബലാത്സംഗത്തിന് ശേഷം ഇവരുടെ പണവും മറ്റും കവര്‍ന്ന ശേഷമാണ് അക്രമികള്‍ രക്ഷപ്പെട്ടത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News