'അമേരിക്കയിലെ റോഡുകളേക്കാള്‍ നല്ലതാണ് മധ്യപ്രദേശിലെ റോഡുകള്‍'; മുഖ്യമന്ത്രിയെ ട്രോള്‍ കുഴിയില്‍ വീഴ്ത്തി സോഷ്യല്‍ മീഡിയ

Update: 2018-05-28 13:46 GMT
Editor : Sithara
'അമേരിക്കയിലെ റോഡുകളേക്കാള്‍ നല്ലതാണ് മധ്യപ്രദേശിലെ റോഡുകള്‍'; മുഖ്യമന്ത്രിയെ ട്രോള്‍ കുഴിയില്‍ വീഴ്ത്തി സോഷ്യല്‍ മീഡിയ

മധ്യപ്രദേശിലെ റോഡുകള്‍ അമേരിക്കയിലെ റോഡുകളേക്കാള്‍ നല്ലതാണെന്ന മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാന്‍റെ പരാമര്‍ശത്തിന് പിന്നാലെ ട്വിറ്ററില്‍ ട്രോള്‍ മഴ.

മധ്യപ്രദേശിലെ റോഡുകള്‍ അമേരിക്കയിലെ റോഡുകളേക്കാള്‍ നല്ലതാണെന്ന മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാന്‍റെ പരാമര്‍ശത്തിന് പിന്നാലെ ട്വിറ്ററില്‍ ട്രോള്‍ മഴ. സംസ്ഥാനത്തേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി നടത്തിയ പ്രസംഗത്തിനിടെയായിരുന്നു പരാമര്‍ശം. വാഷിങ്ടണില്‍ നടന്ന ഇന്ത്യ യുഎസ് - സ്ട്രാറ്റജിക് പാര്‍ട്‌നര്‍ഷിപ് ഫോറം മീറ്റിങ്ങിനെത്തിയതായിരുന്നു ചൌഹാന്‍.

അമേരിക്കയിലുള്ളതിനേക്കാള്‍ എത്രയോ നല്ല റോഡുകളാണ് മധ്യപ്രദേശിലുള്ളത്. താന്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ പരിതാപകരമായിരുന്നെന്നും ചൗഹാൻ പറയുകയുണ്ടായി.

Advertising
Advertising

പിന്നാലെ സോഷ്യല്‍ മീഡിയ ട്രോള്‍ കുഴിയില്‍ മുഖ്യമന്ത്രിയെ വീഴ്ത്തി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലൂടെ ശിവരാജ് സിങ് ചൗഹാനെ എടുത്തുകൊണ്ട്‌ പോകുന്ന ചിത്രം ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുകയാണ്.

മധ്യപ്രദേശിലെ തകര്‍ന്ന റോഡുകളുടെ ചിത്രങ്ങളും നിരവധി പേര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. റോഡുകളിലൂടെ പശുക്കള്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News