യോഗി ആദിത്യനാഥിനെ 'വിവാഹം ചെയ്ത്' പ്രതിഷേധം

Update: 2018-05-28 06:33 GMT
Editor : Sithara
യോഗി ആദിത്യനാഥിനെ 'വിവാഹം ചെയ്ത്' പ്രതിഷേധം

സര്‍ക്കാരിന്‍റെ ശ്രദ്ധ ക്ഷണിക്കാന്‍ വേറിട്ട പ്രതിഷേധവുമായി ഉത്തര്‍ പ്രദേശിലെ അംഗന്‍വാടി ജീവനക്കാര്‍.

സര്‍ക്കാരിന്‍റെ ശ്രദ്ധ ക്ഷണിക്കാന്‍ വേറിട്ട പ്രതിഷേധവുമായി ഉത്തര്‍ പ്രദേശിലെ അംഗന്‍വാടി ജീവനക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രതീകാത്മകമായി വിവാഹം കഴിച്ചായിരുന്നു പ്രതിഷേധം.

സിതാപൂരിലാണ് വ്യത്യസ്തമായ പ്രതിഷേധം നടന്നത്. മഹിളാ അംഗന്‍വാടി കര്‍മാചാരി സംഘ് ജില്ലാ പ്രസിഡന്റ് നീതു സിങായിരുന്നു 'വധു'. യോഗി ആദിത്യനാഥിന്റെ ഫോട്ടോ മുഖത്തു ധരിച്ച മറ്റൊരു സ്ത്രീക്ക് മാലയിട്ട് പ്രതീകാത്മക വിവാഹം നടത്തി. ഈ 'വിവാഹ'ത്തിലൂടെ നാല് ലക്ഷത്തോളം സഹോദരിമാര്‍ക്ക് ഗുണമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് നീതു പറഞ്ഞു.

തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കാണുമെന്ന് പ്രതീക്ഷിച്ച് നാല് മാസം അംഗന്‍വാടി ജീവനക്കാര്‍ കാത്തിരുന്നു. എന്നാല്‍ പ്രശ്നപരിഹാരമുണ്ടായില്ല. ആവശ്യങ്ങള്‍ ഇനിയും അംഗീകരിച്ചില്ലെങ്കില്‍ കുതിരപ്പുറത്ത് കയറി മുഖ്യമന്ത്രിയെ കാണാന്‍ പോകുമെന്ന് നീതു സിങ് പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News