ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കണമെന്ന് ബിജെപി എംഎല്‍എ

Update: 2018-05-28 20:57 GMT
ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കണമെന്ന് ബിജെപി എംഎല്‍എ

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ നടന്ന ജനസംഖ്യാ നിയന്ത്രണ ക്യാമ്പയിനില്‍ വച്ചാണ് സെയ്നി ഈ വിവാദ പ്രസ്താവന നടത്തിയത്

ജനസംഖ്യാ നിയന്ത്രണ നിയമം വരുന്നതുവരെ ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കണമെന്ന് ബിജെപി എംഎല്‍എ വിക്രം സെയ്നി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ നടന്ന ജനസംഖ്യാ നിയന്ത്രണ ക്യാമ്പയിനില്‍ വച്ചാണ് സെയ്നി ഈ വിവാദ പ്രസ്താവന നടത്തിയത്.

കൂടുതല്‍ കുട്ടികള്‍ വേണമെന്ന് ഞാനെന്റെ ഭാര്യയോട് പറഞ്ഞു. പക്ഷേ രണ്ട് കുട്ടികള്‍ മതിയെന്നായിരുന്നു ഭാര്യയുടെ പക്ഷം. രണ്ടു കുട്ടികള്‍ എന്ന നയം ഹിന്ദുക്കള്‍ മാത്രമാണ് പിന്തുടരുന്നത്. മറ്റുള്ളവര്‍ക്ക് അത് ബാധകമല്ല. നിയമം എല്ലാവര്‍ക്കും ബാധകമാണ്. നാലോ അഞ്ചോ കുഞ്ഞുങ്ങള്‍ വേണമെന്നാണ് എന്റെ ആഗ്രഹം.

Advertising
Advertising

മുസാഫര്‍നഗര്‍ ജില്ലയിലെ ഖാട്ടൗലി മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് സെയ്നി. ഇതാദ്യമായിട്ടല്ല സെയ്നി വിവാദ പ്രസ്താവന നടത്തുന്നത്. ഇന്ത്യ ഹിന്ദുക്കള്‍ക്കുള്ളതാണെന്നും ഹിന്ദുസ്ഥാന്‍ എന്നാണ് അറിയപ്പെടുന്നതെന്നും ജനുവരിയില്‍ അദ്ദേഹം പറഞ്ഞിരുന്നു.

#WATCH Muzaffarnagar: BJP MLA Vikram Saini says, 'jab tak kaanoon nahi banta (on population control) Hindu bhaiyon apko chhoot hai rukna mat.' (23.02.2018) pic.twitter.com/b3TqjNHh3M

— ANI UP (@ANINewsUP) February 24, 2018

Tags:    

Similar News