ജമ്മു കശ്മീരിലെ പത്ര ഓഫീസുകളില്‍ പൊലീസ് റെയ്ഡ്

Update: 2018-05-28 09:42 GMT
Editor : admin | admin : admin
ജമ്മു കശ്മീരിലെ പത്ര ഓഫീസുകളില്‍ പൊലീസ് റെയ്ഡ്

മൂന്ന് ദിവസത്തേക്ക് പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കിയിരിക്കുന്നുവെന്ന സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ്

ജമ്മു കശ്മീരിലെ പത്ര ഓഫീസുകളില്‍ പൊലീസ് റെയ്ഡ്. പത്രക്കെട്ടുകള്‍ കണ്ടുകെട്ടുകയും, നിരവധി തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മൂന്ന് ദിവസത്തേക്ക് പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കിയിരിക്കുന്നുവെന്ന സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇത്. അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണ് കാശ്മീരില്‍ നിലനില്‍ക്കുന്നതെന്നും, നിരോധനത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന പത്ര ഉടമകളും പത്രാധിപരും വ്യക്തമാക്കി.

Advertising
Advertising


കാശ്മീരിലെ പത്രങ്ങള്‍ മൂന്ന് ദിവസത്തേക്ക് പ്രസിദ്ധീകരിക്കുന്നതെന്ന നിര്‍ദേശം ശനിയാഴ്ചയാണ് പിഡിപി-ബിജെപി സഖ്യ സര്‍ക്കാര്‍ നല്‍കിയത്. സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ പത്രങ്ങള്‍ ജനങ്ങളിലേക്കെത്തുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണത്രെ ഈ നടപടി. രേഖാമൂലം ഉത്തരവിറക്കുന്നതിന് പകരം, പത്രാധിപര്‍ക്ക് വാക്കാലുള്ള നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയത്. ഇത് തന്നെ നടപടിക്രമങ്ങളുടെ പൂര്‍ണ്ണ ലംഘനമാണെന്ന് പത്രാധിപര്‍ ആരോപിക്കുന്നു. നിരോധനം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ശ്രീനഗറില്‍ പ്രവര്‍ത്തിക്കുന്ന പത്ര ഓഫീസുകളില്‍ കഴിഞ്ഞ ദിവസം അര്‍ധ രാത്രി പൊലീസ് റെയ്ഡ് നടത്തി. കാശ്മീരില്‍ നിന്നിറങ്ങുന്ന പ്രധാന ഇംഗ്ലീഷ് പത്രങ്ങളായ ഗ്രേറ്റര്‍ കാശ്മീര്‍, കാശ്മീര്‍ റീഡര്‍ എന്നിവയുടെ ഓഫീസുകളിലായിരുന്ന റെയ്ഡ്. പ്രിന്‍റ് ചെയ്ത ആയിരക്കണക്കിന് കോപ്പികള്‍ കണ്ട് കെട്ടിയതായും, ചില തൊഴിലാളികളെ കസ്റ്റഡിയിലെടുത്തതായും ഇരു പത്രങ്ങളുടെയും മാനേജ്മെന്‍റ് ആരോപിച്ചു. സിആര്‍പിഎഫ് സേനക്കെതിരെ കാശ്മീര്‍ റീഡര്‍ പ്രസിദ്ധീകരിച്ച വാര്‍ത്തക്ക് പിന്നാലെയാണ് നിരോധനവും റെയ്ഡും ഉണ്ടായിരിക്കുന്നത് എന്നതും പ്രസ്കതാണ്. ഇന്നലെയും ഇന്നുമായി കാശ്മീരില്‍ ഒരു പത്രവും പുറത്തിറങ്ങിയിട്ടില്ല. നപടിക്കെതിരെ പ്രതിഷേധവുമായി പത്രാധിപ സംഘം രംഗത്തെത്തി. അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണ് പിഡിപി-ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് സൃഷ്ടിക്കുന്നത് പത്രാധിപര്‍ ആരോപിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News