മോദിയുടെ സര്‍വെ തട്ടിപ്പാണെന്ന് ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹ

Update: 2018-05-29 11:13 GMT
Editor : Ubaid
മോദിയുടെ സര്‍വെ തട്ടിപ്പാണെന്ന് ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹ
Advertising

വോട്ടു ചെയ്തവരുടെയും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സാധാരണക്കാരുടെയും വേദന മനസിലാക്കണമെന്നും സിന്‍ഹ പറഞ്ഞു

പ്രധാനമന്ത്രി മോദി നടത്തിയ അഭിപ്രായ സര്‍വ്വെയെ വിമര്‍ശിച്ച് ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്ത്. ഭരണത്തിലിരിക്കുന്നവര്‍ മൂഢന്‍മാരുടെ സ്വര്‍ഗത്തില്‍ ജീവിക്കാതെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കണമെന്ന് ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു. നിക്ഷിപ്ത താല്പര്യം മുന്‍നിര്‍ത്തിയാണ് പ്രധാനമന്ത്രിയുടെ മൊബൈല്‍ ആപ്പ് എന്നും അദ്ദേഹം വിമര്‍ശിക്കുന്നു.

വോട്ടു ചെയ്തവരുടെയും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സാധാരണക്കാരുടെയും വേദന മനസിലാക്കണമെന്നും സിന്‍ഹ പറഞ്ഞു. അമ്മമാരുടെയും സഹോദരിമാരുടെയും സമ്പാദ്യങ്ങള്‍ കള്ളപ്പണവുമായി തുലനം ചെയ്യാനാവില്ല. പാവപ്പെട്ടവരുടെയും , ദുരിതം അനുഭവിക്കുന്നവരുടെയും കഷ്ടപ്പെട്ട് സമ്പാദിക്കുന്നവരുടെയും സ്ത്രീകളുടെയും ദുരിതങ്ങള്‍ കാണാതിരുന്നുകൂടാ. തന്റെ പേരിലുള്ള മൊബൈല്‍ ആപ്പ് വഴി കിട്ടിയ പ്രതികരണങ്ങള്‍ അനുസരിച്ച് ബഹുഭൂരിപക്ഷം ജനങ്ങള്‍ നോട്ട് പിന്‍വലിക്കലിലിനെ അനുകൂലിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടതിന് പിന്നാലെയാണ് ബോളിവുഡ് നടന്‍ കൂടിയായ ശത്രുഖ്നന്‍‌ സിന്‍ഹയുടെ പ്രതികരണം.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News