പുതിയ 10 രൂപ നോട്ട് വരുന്നു

Update: 2018-05-29 07:42 GMT
Editor : admin | admin : admin
പുതിയ 10 രൂപ നോട്ട് വരുന്നു

ഇടത്തു നിന്നും വലത്തോട് അക്കങ്ങള്‍ വലുതായി വരുന്ന തരത്തിലാകും രണ്ട് പാനലുകളിലായി ക്രമീകരിക്കുക. പുതിയ നോട്ടുകള്‍ പുറത്തിറങ്ങിയാലും നിലവിലുള്ള 10 രൂപ നോട്ടുകള്‍ സാധുവായിരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് ....

കൂടുതല്‍ സുരക്ഷ സംവിധാനങ്ങളോട് കൂടിയ പുതിയ 10 രൂപ നോട്ടുകള്‍ ഉടന്‍ തന്നെ പുറത്തിറക്കുമെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. മഹാത്മ ഗാന്ധി പരന്പര -2005ന്‍റെ ഭാഗമായി ഇറങ്ങുന്ന നോട്ടുകളുടെ രണ്ട് നന്പര്‍ പാനലുകളിലും എല്‍ എന്ന അക്ഷരം ഉണ്ടായിരിക്കും. ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേലിന്‍റെ ഒപ്പോടു കൂടി പുറത്തിറങ്ങുന്ന നോട്ടുകളുടെ മറുപുറത്ത് അച്ചടിക്കുന്ന വര്‍ഷമായ 2017 എന്ന് രേഖപ്പെടുത്തും.

ഇടത്തു നിന്നും വലത്തോട് അക്കങ്ങള്‍ വലുതായി വരുന്ന തരത്തിലാകും രണ്ട് പാനലുകളിലായി ക്രമീകരിക്കുക. പുതിയ നോട്ടുകള്‍ പുറത്തിറങ്ങിയാലും നിലവിലുള്ള 10 രൂപ നോട്ടുകള്‍ സാധുവായിരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News