അരുന്ധതി റോയ് യുടെ രണ്ടാമത്തെ നോവല്‍ നാളെ വിപണിയിലെത്തും

Update: 2018-05-29 07:21 GMT
Editor : admin
അരുന്ധതി റോയ് യുടെ രണ്ടാമത്തെ നോവല്‍ നാളെ വിപണിയിലെത്തും
Advertising

ഗുജാത്ത് കലാപം, കശ് മീരിലെ മനുഷ്യവകാശ ധ്വംസനം വര്‍ഗീയകലാപങ്ങള്‍ എന്നിങ്ങനെ രാജ്യം കടന്ന് പോയ് സമകാലിക വിഷയങ്ങള്‍ പ്രതിപാദിക്കുന്നതാണ് ദ മിനിസ്ട്രി ഒാഫ് അട്മോസ്റ്റ് ഹാപ്പിനസ്

ബൂക്കര്‍ ജേതാവ് അരുന്ധതി റോയ് യുടെ രണ്ടാമത്തെ നോവല്‍ നാളെ വിപണിയിലെത്തും. ഗുജാത്ത് കലാപം, കശ് മീരിലെ മനുഷ്യവകാശ ധ്വംസനം വര്‍ഗീയകലാപങ്ങള്‍ എന്നിങ്ങനെ രാജ്യം കടന്ന് പോയ് സമകാലിക വിഷയങ്ങള്‍ പ്രതിപാദിക്കുന്നതാണ് ദ മിനിസ്ട്രി ഒാഫ് അട്മോസ്റ്റ് ഹാപ്പിനസ് . ഇരുപത് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അരുന്ധതി റോയ് യുടെ രണ്ടാമത്തെ നോവല്‍ വയനക്കാരിലേക്കെത്തുന്നത്.

കാത്തിരിപ്പിന് വിരാമമാകുന്നു. അരുന്ധതി റോയ് യുടെ രണ്ടാമത്തെ നോവല്‍ ദ മിനിസ്ട്രി ഒാഫ് അട്മോസ്റ്റ് ഹാപ്പിനസ് നാളെ വിപണിയിലെത്തും. ഗുജറാത്ത് കലാപത്തിനിടെ പ്രാണരക്ഷാര്ഥം നാട് വിട്ട ഇര‍, പെല്ലറ്റ് തോക്കുകളുടെ മുനയിലെ കശ്മീര്‍‍, മാവോ ബാധിത പ്രദേശങ്ങളിലെ മനുഷ്യ ജീവിതങ്ങള്‍, തുടര്‍ക്കഥയാവുന്ന വര്‍ഗീയ കലാപങ്ങളങ്ങള് നല്‍കുന്ന സന്ദേശം‍. കഴിഞ്ഞ ഒന്നര ദശാബ്ദത്തിനിടെ ഇന്ത്യ കടന്ന് വന്ന ഈ രാഷ്ട്രീയ സാമൂഹ്യ സംഘര്‍ഷങ്ങളിലൂടെയാണ് ദ മിനിസ്ട്രി ഒാഫ് അട്മോസ്റ്റ് ഹാപ്പിനസ് കഥ പറയുന്നത്.

ഗുജറാത്ത് കലാപത്തിനിടെ പ്രാണരക്ഷാര്‍ഥം നാട് വിട്ട ഭിന്നലിംഗക്കാരിയായ അന്‍ജുമില്‍ നിന്നാണ് നോവലിന്‍റെ ആരംഭം. രാജ്യതലസ്ഥാനത്തെ ഒരു ശ്മാനത്തില്‍ സമാനരായ പലരയെും അവര്‍ കണ്ടുമുട്ടുന്നു. രണ്ടാം അദ്ധ്യയത്തില്‍ ടിലോ എന്ന നായകനിലൂടെ കശ്മീരിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ അരുന്ധതി റോയ് വരച്ച് കാട്ടുന്നു. ഉദ്യോഗസ്ഥന്‍റെയും, സൈനികന്‍റെയും , തീവ്രവാദിയുടെയുമൊക്കെ വശങ്ങളില്‍ നിന്ന് പെല്ലറ്റ് തോക്കുകളാല്‍ ഭരണകൂടം നിശബ്ദമാന്‍ ശ്രമിക്കുന്ന കാശ്മീരിന്‍റെ വേദനകള്‍ അരുന്ധതി റോയ് പങ്കുവയ്ക്കുന്നു. മാവോ ബാധിത പ്രദേശങ്ങളില്‍ അരുന്ധതി റോയ് നടത്തിയ അന്വേഷണങ്ങളും നോവലിലുടെ വായനക്കാരിലേക്കെത്തും. മരണമടഞ്ഞ മകള്‍ക്ക് കത്തെഴുതുന്ന എല്ലാം നഷ്ടപ്പെട്ട അച്ഛന്‍ , ഗസ്റ്റ് ഹൌസിലെ ദന്പതികള്‍ , ഒറ്റപ്പെടലില്‍ നോട്ട് ബുക്കുകള്‍ തിരിച്ചും മറിച്ചും സമയം കൊല്ലുന്ന സ്ത്രീ, ഒരു തരത്തില്‍ ഭ്രാന്തമായ കഥാപാത്രങ്ങളിലൂടെയാണ് സമകാലിക യാഥാര്‍ഥ്യങ്ങളിലൂടെയുള്ള അരുന്ധതിയുടെ യാത്ര.

ജനിച്ച മണ്ണില്‍ സുരക്ഷിതത്വവും, സ്നേഹവും തേടി അലയുന്ന മനുഷ്യരുടെ ജീവിതം പ്രതിപാദിക്കുന്ന നോവലിന്‍റെ വിവിധ തരം അവലോകനങ്ങള്‍ ഒാണ്‍ലൈന്‍ മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായി കഴിഞ്ഞു. യുകെ പെന്‍ക്വിനാണ് നോവലിന്‍റെ പ്രസാധകര്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News